പ്രളയത്തില്‍ കാരുണ്യമായി സൗത്ത് വാഴക്കുളം ഇടവക

പ്രളയത്തില്‍ കാരുണ്യമായി സൗത്ത് വാഴക്കുളം ഇടവക

കൊച്ചി: ആദ്യകുര്‍ബാനസ്വീകരണശേഷം ജ്യോത്സനയും ജോണും തുടങ്ങിവച്ച നന്മ ഒരു നാടിന്‍റെ കാരുണ്യത്തിന്‍റെ മുഖമായി. ആദ്യ കുര്‍ബാന സ്വീകരണദിനത്തിലും തുടര്‍ന്നു തങ്ങള്‍ക്കു കിട്ടിയ സമ്മാനങ്ങളും പോക്കറ്റ് മണിയും ശേഖരിച്ചു പ്രകൃതിദുരന്തം അനുഭവിക്കുന്നവര്‍ക്കു സമ്മാനിച്ചാണ് ആലുവ സൗത്ത് വാഴക്കുളം കാച്ചപ്പിള്ളി സാജന്‍റെയും ജീനയുടെയും മക്കള്‍ മാതൃകയായത്.

സൗത്ത് വാഴക്കുളം ഇന്‍ഫന്‍റ് ജീസസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രകൃതിദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ധനശേഖരണം, ജ്യോത്സനയും ജോണും തങ്ങളുടെ കുടുക്കയിലുണ്ടായിരുന്ന 27,000 രൂപ നല്കിയാണ് ആരംഭിച്ചത്. ഇവരുടെ മാതൃക മറ്റുള്ളവര്‍ക്കും ആവേശമായി. ഇടവകയിലെ എല്ലാ കുടുംബങ്ങളും സഹായനിധിയുമായി കൈകോര്‍ത്തപ്പോള്‍ സമാഹരിക്കാനായത് ഒന്നര ലക്ഷത്തിലധികം രൂപ.

എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ 'നാമൊന്നായ് മലബാറിനൊപ്പം' പദ്ധതി വഴിയാണു പള്ളിയുടെ സഹായമെത്തിക്കുന്നത്. പള്ളി വികാരി ഫാ. ആന്‍റോ ചാലിശ്ശേരി നേരത്തെ പ്രകൃതി ദുരന്തമേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായി രൂപീകരിച്ച സഹൃദയയുടെ സമരിറ്റന്‍സ് ഗ്രൂപ്പിന്‍റെ ഭാഗമായി സേവനത്തിനെത്തിയിരുന്നു.

സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, വികാരി ഫാ. ആന്‍റോ ചാലിശ്ശേരിയില്‍ നിന്നു തുക ഏറ്റുവാങ്ങി. കൈക്കാരന്മാരായ പൗലോസ് ഊറ്റാന്‍ചേരി, ജോമോന്‍ പുന്നച്ചാലില്‍ ഫാമിലി യൂണിയന്‍ ചെയര്‍മാന്‍ ഡെന്നി പൂവന്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org