രാജി ആലോചിക്കണം: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിനോടു മെത്രാന്മാര്‍

സ്ഥാനം രാജി വച്ച് ഇറങ്ങി പോകുന്നതു പരിഗണിക്കണമെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയോടു കത്തോലിക്കാ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധ പോരാട്ടത്തിന് ഇതാവശ്യമാണെന്ന് മെത്രാന്മാര്‍ വ്യക്തമാക്കി. ജേക്കബ് സുമയ്ക്കെതിരെ രാജ്യത്തെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. സത്യസന്ധനെന്നറിയപ്പെട്ടിരുന്ന ധനകാര്യമന്ത്രിയെ സുമ പുറത്താക്കിയതാണ് ഇപ്പോള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം. ഭരണകൂടത്തിലെ അഴിമതികള്‍ക്കെതിരായിരുന്നു ധനകാര്യമന്ത്രിയായിരുന്ന പ്രവിന്‍ ഗോര്‍ധന്‍. തന്‍റെ അടുത്ത സഹപ്രവര്‍ത്തകരുടെയും അനേകം ജനകീയ സംഘടനകളുടെയും വിശ്വാസം നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്‍റ്  സുമ സ്ഥാനമൊഴിയുന്നതാണു നല്ലതെന്നു മെത്രാന്മാര്‍ അദ്ദേഹത്തിനയച്ച കത്തില്‍ വ്യക്തമാക്കി. 2009-ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായത്. 2019 വരെ അദ്ദേഹത്തിനു കാലാവധിയുണ്ട്. ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും അഴിമതി ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനോടും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org