സോവ്യറ്റ് യൂണിയനില്‍ രഹസ്യസേവനം ചെയ്ത വൈദികനെ ധന്യനാക്കുന്നു

സോവ്യറ്റ് യൂണിയനില്‍ രഹസ്യസേവനം ചെയ്ത വൈദികനെ ധന്യനാക്കുന്നു

സോവ്യറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 40 വര്‍ഷത്തോളം രഹസ്യമായി സഭാസേവനം നിര്‍വഹിച്ച കപ്പുച്ചിന്‍ വൈദികനായ ഫാ. സെറാഫിന്‍ കാസുബായെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യഘട്ടം പിന്നിട്ടു. ഫാ. കാസുബായെ ധന്യനായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സി സ് മാര്‍പാപ്പ നിശ്ചയിച്ചു. പഴയ ഹംഗറിയില്‍ ജനിച്ച ഫാ. കാസുബ പോളണ്ടിലെ കപ്പുച്ചിന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1940 ല്‍ എല്‍ വിവ് നഗരത്തില്‍ സേവനമാരംഭിച്ചു. ഈ പ്രദേശം ആദ്യം നാസി ജര്‍മ്മനിയും പിന്നീട് സോവ്യറ്റ് യൂണിയനും കയ്യടക്കി. പുരോഹിതവൃത്തി ചെയ്യുന്നതില്‍നിന്ന് ഫാ. കാസുബായെ തടഞ്ഞുകൊണ്ട് 1958 ല്‍ സോവ്യറ്റ് അധികാരികള്‍ ഉത്തരവിറക്കി. തുടര്‍ന്നു രഹസ്യമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ പൗരോഹിത്യജീവിതം. സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഉക്രെയിന്‍, ബെലാറസ്, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്ത് അദ്ദേഹം വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കിക്കൊണ്ടിരുന്നു. 1963 മുതല്‍ അദ്ദേഹം കസാഖ്സ്ഥാനിലും പ്രവര്‍ത്തിച്ചു. പുറത്ത് ഒരു ബുക്ക് ബൈന്‍ഡറായി ജോലി ചെയ്തുകൊണ്ടാണ് രഹസ്യമായി അദ്ദേ ഹം വൈദികവൃത്തി അനുഷ്ഠിച്ചത്. അവസാനകാലത്ത് അദ്ദേഹം കസാഖ്സ്ഥാനിലും ഉക്രെയിനിലുമാണ് പ്രവര്‍ത്തിച്ചത്. ക്ഷയരോഗബാധിതനായി 1977 ല്‍ അദ്ദേഹം ഉക്രെയിനില്‍ വച്ചു നിര്യാതനായി. ധന്യപദവിയിലേയ്ക്ക് ഇപ്പോള്‍ മാത്രമാണ് എത്തുന്നതെങ്കിലും ഫാ. കാസുബ ഉക്രെയിനിലും കസാഖ് സ്ഥാനിലും അനേകം ക്രൈസ്തവകുടുംബങ്ങളുടെ ആരാധ്യപുരുഷനാണ്.

ഇതോടൊപ്പം മറ്റ് എട്ടു പേരുടെ നാമകരണനടപടികള്‍ കൂടി അടുത്ത ഘട്ടങ്ങളിലേയ്ക്കു നീക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അ നുമതി നല്‍കി. ഫ്രാന്‍സിസ്കന്‍ വൈദികനായ ഫാ. ടുള്ള്യോ മാറുസോ, ഫ്രാന്‍സിസ്കന്‍ മൂന്നാം സ ഭാംഗമായിരുന്ന അല്മായന്‍ ലു യിസ് ഒബ്ദുല്യോ നവാരോ എന്നിവരുടെ രക്തസാക്ഷിത്വം മാര്‍പാപ്പ അംഗീകരിച്ചു. 1981 ല്‍ ഗ്വാട്ടിമലയില്‍ മതവിശ്വാസത്തെപ്രതി കൊ ല്ലപ്പെട്ടവരാണ് ഇവര്‍. രക്തസാക്ഷിത്വം അംഗീകരിച്ചതോടെ ഇവര്‍ വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിക്കപ്പെടും. ഇവരെ കൂടാതെ മറ്റ് ആറു പേരെ കൂടി ധന്യരായി പ്ര ഖ്യാപിക്കുന്നുണ്ട്. ഇറ്റലിയിലെ ഒരു സന്യാസിനീസഭയുടെ സ്ഥാപകനായ അല്മായന്‍ ഫ്രാന്‍സിസ്കോ പൗലോ ഗ്രാവിന, ബ്രസീലിലെ രൂപതാ വൈദികനായ ഫാ. ഡോണിസെറ്റി ടവേരെസ് ഡി ലിമ, സ്പെയിനിലെ ഒരു സന്യാസിനീ സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ മാഗിന്‍ മോനേരാ ഫെലിക്സാസ്, ഇറ്റലിയിലെ ഒരു സന്യാസിനീ സഭയുടെ സ്ഥാപകയായ മരിയ ലോ റെന്‍സാ ഡി ലോംഗോ, ഫ്രാന്‍സി ലെ ഒരു ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ സ്ഥാപകനായ ഫ്രാങ്കോ യിസ് എസ്പ്രിറ്റ്, പോളണ്ടിലെ ഒരു സന്യാസിനീസഭയുടെ സ്ഥാപകനായ എല്‍ബീറ്റാ സാകാ എന്നിവ രാണ് ധന്യപദവിയിലേയ്ക്ക് ഉയര്‍ ത്തപ്പെടുന്ന മറ്റുള്ളവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org