സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി
Published on

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്സ്ഫാമുമായി സഹകരിച്ച് ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി. ആലപ്പുഴ ജില്ലയിലെ കണ്ണംങ്കര, ചാരമംഗലം ഗ്രാമങ്ങളിലെ 253 കുടുംബങ്ങള്‍ക്കായാണ് സ്വയം തൊഴില്‍ സംരംഭക ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. പലഹാര യൂണിറ്റുകള്‍, അച്ചാര്‍ യൂണിറ്റുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കുക്കിംഗ് ഓവന്‍, ചീനിച്ചട്ടി, ചരുവം, തവി, സ്റ്റീല്‍ ബൗളുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്പൂണുകള്‍, ഗ്യാസ് സ്റ്റൗ, തവ എന്നിവ ഉള്‍പ്പെടെ പത്ത് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ മൂല്യവര്‍ദ്ധിത ഉല്പ്പന്ന നിര്‍മ്മാണ ഉപകരണങ്ങളാണ് ലഭ്യമാക്കിയത്. കിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഓക്സ്ഫാം പ്രതിനിധികളായ നേഹ വര്‍മ്മ റാണി, ശ്രീക്കുട്ടന്‍ എസ്. ടിനി മരിയ നൈനാന്‍, ദേവിക പി.ജി, ഷൈനി ലാലു, തോമസുകുട്ടി കെ. മാവേലില്‍, ലീന സിബിച്ചന്‍, ജിമില്‍ തോമസ് കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍, ആനിമേറ്റര്‍മാരായ സബീന മാത്യു, കുഞ്ഞുമോള്‍ രാജു, കെഎസ് എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org