സ്പെഷല്‍ സ്കൂള്‍ പാക്കേജ് നടപ്പിലാക്കണം

കൊച്ചി: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കു പഠനവും പരിശീലനവും പുനരധിവാസവും നല്കി വരുന്ന സ്പെഷല്‍ സ്കൂളുകള്‍ക്കായി പുതിയ സംസ്ഥാന ബജറ്റില്‍ 400 കോടി രൂപ വകയിരുത്തിയ സംസ്ഥാന സര്‍ക്കാരിനെയും ഇതിനു മുന്‍കയ്യെടുത്ത ധനമന്ത്രി തോമസ് ഐസക്കിനെയും പാരന്‍റ്സ് അസോസിയേഷന്‍ ഫോര്‍ ഇന്‍റലക്ച്വലി ഡിസേബിള്‍ഡ് (PAID) സംസ്ഥാന പ്രതിനിധി സമ്മേളനം സ്വാഗതം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സ്പെഷല്‍ സ്കൂളുകള്‍ക്കായി അനുവദിച്ച തുക ഇനിയും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സ്പെഷല്‍ സ്കൂള്‍ സംസ്ഥാന ചെയര്‍മാന്‍ ഫാ. റോയ് വടക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. PAID സംസ്ഥാന വൈസ് പ്രസിഡന്‍റ് സുശീല കുര്യച്ചന്‍ വിഷയം അവതരിപ്പിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ജോണ്‍ ജെറി "ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമങ്ങള്‍ 2016" എന്ന ഡോ. സാനി വര്‍ഗീസ് എഴുതിയ പുസ്തകം PAID സംസ്ഥാന പ്രസിഡന്‍റ് കെ.എം. ജോര്‍ജിനും സംസ്ഥാന സെക്രട്ടറി സ്മിത ഡിക്സണും നല്കി പ്രകാശനം ചെയ്തു. "ഭിന്നശേഷിക്കാരുടെ അവകാശനിയമവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും" എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം ജനറല്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സാനി വര്‍ഗീസ് ക്ലാസ്സെടുത്തു.

PAID സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് അസ്ലം, സംസ്ഥാന സെക്രട്ടറി സ്മിത ഡിക്സണ്‍, ജോ. സെക്രട്ടറിമാരായ ജെയിംസ് നീലങ്കാവില്‍, ജിക്സി മാത്യു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 250-ഓളം പ്രതിനിധികള്‍ സംബന്ധിച്ചു.

സ്കൂളുകള്‍ക്കായി 25 കോടി രൂപ വിദ്യാഭ്യാസവകുപ്പിന്‍റെ ഫണ്ടിലേക്ക് മാറ്റിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പൈസപോലും സ്പെഷല്‍ സ്കൂളുകള്‍ക്കു നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തുക എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കെ.എം. ജോര്‍ജ് സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org