മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആനി ജീസസിന് അവാര്‍ഡ്

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആനി ജീസസിന് അവാര്‍ഡ്
Published on

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തിനെതിരെ പ്രയത്നിക്കുകയും സ്ത്രീ ശാക്തീകരണത്തിനും കു ട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ്കന്‍ മിഷനറീസ് ഓഫ് മേരി സഭാംഗമായ സിസ്റ്റര്‍ ആനി ജീസസ് മേരിക്ക് ഡല്‍ഹിയിലെ ശിവജി കോളജിന്‍റെ വിമെന്‍ സെല്‍ നല്‍കുന്ന അവാര്‍ഡ് സമ്മാനിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരായവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു മറ്റ് അഞ്ചു പേര്‍ കൂടി സിസ്റ്റര്‍ ആനിക്കൊപ്പം അവാര്‍ഡുകള്‍ നേടി.

സ്ത്രീകളുടെ ക്ഷേമത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2009 മുതലാണ് ശിവജി കോളജ് 'ജിജഭായ് അച്ചീവ്മെന്‍റ് അവാര്‍ഡ്' നല്‍കി വരുന്നത്. സ്ത്രീ ശാക്തീകരണത്തിന്‍റെയും നിര്‍ഭയത്വത്തിന്‍റെയും പ്രതീകമായിരുന്ന മറാഠയിലെ ഛത്രപതി ശിവജിയുടെ മാതാവ് രാജ് മാതാ ജിജാഭായിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ അവാര്‍ഡ്.

ഛത്തീസ്ഗഡിലെ ജീവന്‍ വികാസ് സന്‍സ്ത എന്ന പ്രസ്ഥാനത്തിന്‍റെ ഡയറക്ടറായ സിസ്റ്റര്‍ ആനി ജീസസ് മേരി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ പീഡനങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെയും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും ഏറ്റം ശ്രദ്ധ നേടിയിട്ടുണ്ട്. അതിന്‍റെ പേരില്‍ നിരവധി ഭീഷണികളും അവര്‍ക്കു നേരിടേണ്ടതായി വന്നിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ്, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ അവാര്‍ഡ് തുടങ്ങിയവയും സിസ്റ്റര്‍ ആനി ജീസസ് മേരി കരസ്ഥമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org