സിസ്റ്റര്‍ ചൈതന്യയെ ആദരിച്ചു

സിസ്റ്റര്‍ ചൈതന്യയെ ആദരിച്ചു

കൊച്ചി: ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318ഇ-യുടെ നേതൃത്വത്തില്‍ നിശ്ശബ്ദം നിസ്വാര്‍ത്ഥം എന്ന പേരില്‍ സാമൂഹ്യസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിന്‍റെ ഭാഗമായി, സാമൂഹ്യസേവനരംഗത്തെ നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചു ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്ത്, സിസ്റ്റര്‍ ചൈതന്യ സിഎംസി യെ ആദരിച്ചു.

ജന്മനാ എച്ച്.ഐ.വി. ബാധിതരായ കുട്ടിള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ചൈതന്യ, തന്‍റെ ഒരു കിഡ്നി ദാനം ചെയ്ത സന്ന്യാസിനി കൂടിയാണ്. സിഎംസി ഇടുക്കി കര്‍മ്മലഗിരി പ്രൊവിന്‍സ് അംഗമാണ്. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍.ജി. ബാലസുബ്രഹ്മണ്യം പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിച്ചു.

ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്ത് പ്രസിഡന്‍റ് എന്‍.ജെ. ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. കെ.എസ്. ഉണ്ണികൃഷ്ണന്‍, സോണ്‍ ചെയര്‍പേഴ്സണ്‍ പൗലോസ് കെ. മാത്യു, ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് അഡ്വൈസര്‍ വി.കെ. വര്‍ഗീസ്, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org