യഹൂദരെ രക്ഷിച്ച കന്യാസ്ത്രീ 110-ാം വയസ്സില്‍ നിര്യാതയായി

യഹൂദരെ രക്ഷിച്ച കന്യാസ്ത്രീ 110-ാം വയസ്സില്‍ നിര്യാതയായി

ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീയെന്നു കരുതപ്പെട്ടിരുന്ന സിസ്റ്റര്‍ സെസിലിയ മരിയ റോസാക് നിര്യാതയായി. പോളണ്ടിലെ ക്രാക്കോ അതിരൂപതയില്‍ ഡൊമിനിക്കന്‍ സന്യാസസമൂഹാംഗമായിരുന്നു അവര്‍. സോവ്യറ്റ് അധിനിവേശത്തിലും തുടര്‍ന്ന് ജര്‍മ്മന്‍ അധിനിവേശത്തിലുമായിരുന്ന പോളണ്ടില്‍ 17 യഹൂദരെ നാസികളില്‍നിന്നു രക്ഷിച്ചയാളാണ് സി. സെസിലിയ. അവരെ തന്‍റെ മഠത്തില്‍ രഹസ്യമായി സംരക്ഷിക്കുകയായിരുന്നു സി. സെസിലിയ. യഹൂദരെ വംശഹത്യയില്‍നിന്നു രക്ഷിക്കുന്നതിന് സഹായിച്ച യഹൂദരല്ലാത്ത വ്യക്തികള്‍ക്ക് യഹൂദ ജനത നല്‍കുന്ന പരമോന്നത ബഹുമതി സി.സെസിലിയ കരസ്ഥമാക്കിയിട്ടുണ്ട്. മാര്‍ച്ച് 25 നു സിസ്റ്ററിന്‍റെ 110-ാം ജന്മദിനാഘോഷത്തില്‍ ക്രാക്കോ ആര്‍ച്ചുബിഷപ് പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org