സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു നാടകം

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചു നാടകം

കൊച്ചി: സിസ്റ്റര്‍ റാണി മരിയ വിമോചനത്തിന്‍റെ വിശുദ്ധനക്ഷത്രം എന്ന നാടകം അരങ്ങേറി. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കിടെ രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആധാരമാക്കി ഒരുക്കിയ നാടകം അരങ്ങില്‍ പുതുവിസ്മയമായി. സിസ്റ്ററിന്‍റെ ജന്മദേശമായ പെരുമ്പാവൂര്‍ പുല്ലുവഴിയിലെ സെന്‍റ് തോമസ് പള്ളി മൈതാനിയില്‍ അരങ്ങേറിയ നാടകം കാണാന്‍ നൂറുകണക്കിന് കലാസ്വാദകരെത്തി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ പില്‍ഗ്രിംസ് കമ്യൂണിക്കേഷനാണു ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമോചനത്തിന്‍റെ വിശുദ്ധ നക്ഷത്രം നാടകം അരങ്ങിലെത്തിച്ചത്.
മികച്ച അമേച്വര്‍ നാടകസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ വിനോദ്കുമാറാണു നാടകത്തിന്‍റെ രചനയും സംവിധാനവും. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സിന്‍റെ മുന്‍ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലിമാലിലിന്‍റേതാണു സഹസംവിധാനവും നിര്‍മാണ നിര്‍വഹണവും. അഭിനയരംഗത്തു ശ്രദ്ധേയയായ ആലീസ് മാത്യുവാണു സിസ്റ്റര്‍ റാണി മരിയയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ജേക്കബ് കോറോത്ത് ഉള്‍പ്പടെ മുപ്പതോളം കലാകാരന്മാര്‍ വേദിയിലെത്തി. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നാടകത്തിന്‍റെ ആദ്യ അവതര ണം ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org