Latest News
|^| Home -> Kerala -> ശ്രമദാനവും പുനരധിവാസ കിറ്റുകളുടെ വിതരണവും

ശ്രമദാനവും പുനരധിവാസ കിറ്റുകളുടെ വിതരണവും

Sathyadeepam

കോട്ടയം: പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗൂഞ്ച് സംഘടനയുമായി സഹകരിച്ച് ശ്രമദാനവും പുനരധിവാസ കിറ്റുകളുടെ വിതരണവും നടത്തി. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍, വള്ളംകുളം എന്നിവിടങ്ങളിലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമദാനം നടത്തിയത്. വള്ളംകുളം മാര്‍ക്കറ്റ് പരിസരവും ഇരവിപേരൂര്‍ പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ അംഗന്‍വാടികളും പരിസര പ്രദേശങ്ങളുമാണ് വൃത്തിയാക്കിയത്. കൂടാതെ പച്ചക്കറി കൃഷിയും മണ്ണിര കമ്പോസ്റ്റ് യൂണീറ്റും ആരംഭിച്ചു. നൂറോളം സ്വാശ്രയ സംഘ സന്നദ്ധപ്രവര്‍ത്തകര്‍ ശ്രമദാനത്തില്‍ പങ്കാളികളായി. ശ്രമദാനത്തില്‍ പങ്കെടുത്തവര്‍ക്ക് വസ്ത്രങ്ങളും പാത്രങ്ങളും അടങ്ങുന്ന 3500 രൂപ വിലവരുന്ന പുനരധിവാസ കിറ്റുകളും വിതരണം ചെയ്തു. ഗൂഞ്ച് സംഘടനാ പ്രതിനിധി അഞ്ജലി ലിസ്ബല്‍ സൈമണ്‍, വിവേക് പാണ്ടേ, കെ.എസ്.എസ്.എസ്. കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, ആനിമേറ്റര്‍ ത്രേസ്യാമ്മ കുരുവിള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Comment

*
*