സ്വന്തം മതപാരമ്പര്യങ്ങളെ മറന്നുകൊണ്ട് പാശ്ചാത്യനാടുകളിലെ "പുത്തന്‍ മതമായ" മനുഷ്യാവകാശങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും യഥാര്‍ത്ഥമായ മനുഷ്യാവകാശം ഉറപ്പു വരുത്താന്‍ മതങ്ങള്‍ക്കു സാധിക്കുമെന്നും ശ്രീലങ്കയിലെ കാര്‍ഡിനല്‍ മാല്‍ക്കം രഞ്ജിത് പ്രസ്താവിച്ചു. പുതിയൊരു കണ്ടുപിടിത്തമെന്ന മട്ടിലാണ് പലപ്പോഴും പാശ്ചാത്യലോകം മനുഷ്യാവകാശങ്ങളെ കുറിച്ചു പറയുന്നത്. മതതത്ത്വങ്ങളെ ശരിയായി പിന്തുടര്ന്നാല് മനുഷ്യാവകാശങ്ങള്‍ സ്വാഭാവികമായി തന്നെ സംരക്ഷിക്കപ്പെട്ടുകൊള്ളും. മതവിശ്വാസമില്ലാത്തവരാണ് മനുഷ്യാവകാശങ്ങളെ കുറിച്ചു പറയുന്നത്. ആ കെണിയില്‍ വീഴേണ്ട കാര്യം മതവിശ്വാസികള്‍ക്കില്ല – കാര്‍ഡിനല്‍ വിശദീകരിച്ചു.