പരിസ്ഥിതി സൗഹൃദത്തില്‍ ഗോവയിലെ തിരുനാള്‍

പരിസ്ഥിതി സൗഹൃദത്തില്‍ ഗോവയിലെ തിരുനാള്‍

ഗോവയുടെ സംരക്ഷണ വിശുദ്ധനായ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ തിരുനാള്‍ ഈ വര്‍ഷം പരിസ്ഥിതി സൗഹൃദത്തോടെ ആഘോഷിക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് അടക്കം ജീര്‍ണിക്കാത്ത വസ്തുക്കള്‍ ഉപേക്ഷിച്ചുകൊണ്ട് തിരുനാള്‍ ആഘോഷിക്കുകയാണു ലക്ഷ്യം. നവം ബര്‍ 25 മുതല്‍ നടക്കുന്ന തിരുനാള്‍ ഡിസംബര്‍ 4 നാണ് അവസാനിക്കുന്നത്. ആയിരക്കണക്കിനു ഭക്തരാണ് വര്‍ഷംതോറും ഗോവയിലെ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ ബസ്ലിക്കയില്‍ തീര്‍ത്ഥാടകരായി എത്തുന്നത്.

ആരംഭം എന്ന നിലയില്‍ ഫ്ളെക്സുകളും പ്ലാസ്റ്റിക് അലങ്കാരങ്ങളും തെര്‍മോകോളുകളും ഉപേക്ഷിക്കുമെന്നും വി. കുര്‍ബാനയ്ക്കും മറ്റുമുള്ള വേദികളില്‍ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കുമെന്നും ബസിലിക്ക റെക്ടര്‍ ഫാ. പാട്രീഷ്യോ ഫെര്‍ണാണ്ടസ് പറഞ്ഞു. പ്രായോഗികമാക്കാന്‍ പ്രയാസമുള്ള ഈ തീരുമാനം കൂടിയാലോചനകളിലൂടെ കൈക്കൊണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org