വി. മറിയം ത്രേസ്യ: ആഘോഷങ്ങളുടെ ഭാഗമായി 7.15 കോടിയുടെ ജീവകാരുണ്യപദ്ധതികള്‍

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണത്തിന്‍റെയും ദേശീയ തല ആഘോഷത്തിന്‍റെയും ഭാഗമായി 7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കുന്നു. വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയാണു ജീവകാരുണ്യ സംരംഭങ്ങള്‍ക്കായി വിനിയോഗിക്കുക. ഇതില്‍ മൂന്നു കോടി രൂപ ചെലവഴിച്ചു നിര്‍ധനകുടംബങ്ങള്‍ക്ക് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. നിര്‍ധനര്‍ക്കു പഠനം, ചികിത്സ, വിവാഹം എന്നിവയ്ക്കും സഹായങ്ങള്‍ നല്‍കുമെന്നു മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ അറിയിച്ചു. ഇരിങ്ങാലക്കുട രൂപത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പുത്തന്‍ചിറയില്‍ ലഹരി വിമുക്ത പുനര ധിവാസകേന്ദ്രം, ചാലക്കുടിയില്‍ കിടപ്പുരോഗികള്‍ക്കായി സാന്ത്വന ഭവനം, ഷംഷാബാദ് രൂപതയുടെ വിവിധ മേഖലകളില്‍ പെയിന്‍ ആന്‍റ് പാലിയേറ്റീവ് സര്‍വീസ് എന്നിവയ്ക്കായാണു തുക വിനിയോഗിക്കുക. വിശുദ്ധ മറിയം ത്രേസ്യയുടെ തറവാടായ മങ്കിടിയാന്‍ കുടുംബം 15 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org