ജൈവകൃഷിയില്‍ വിപ്ലവം തീര്‍ത്ത് പരിയാപുരം സെന്‍റ് മേരീസ് സ്കൂള്‍

ജൈവകൃഷിയില്‍ വിപ്ലവം തീര്‍ത്ത് പരിയാപുരം സെന്‍റ് മേരീസ് സ്കൂള്‍

അങ്ങാടിപ്പുറം: ജൈവകൃഷിയില്‍ വിപ്ലവം തീര്‍ക്കുകയാണ് പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സ്കൂളിനു സ മീപം ഒരു വ്യക്തി സൗജന്യമായി നല്‍കിയ രണ്ടേക്കറിലാണ് സ്കൂളിലെ എന്‍ എസ്എസ് പ്രവര്‍ത്തകരുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ പച്ചക്കറി കൃഷിയൊരുക്കിയത്. പഞ്ചഗവ്യവും ഫിഷ് അമിനൊയും ഗോമൂത്ര മിശ്രിതവുമെല്ലാം വളവും കീടനാശിനികളുമായി ഉപയോഗിച്ചു. ഇതെല്ലാം തയ്യാറാക്കിയതും വിദ്യാര്‍ഥികള്‍ തന്നെ. കുറ്റിപ്പയര്‍, വള്ളിപ്പയര്‍, ചേന, വാഴ, വെണ്ട, വെള്ളരി, കുമ്പളം, ചീര തുടങ്ങിയ കൃഷിയെല്ലാം ഉഗ്രന്‍ വിളവ് നല്‍കിയപ്പോള്‍ കുട്ടികളും അധ്യാപകരും അങ്ങാടിപ്പുറത്ത് പച്ചക്കറിച്ചന്തയുമൊരുക്കി. ന്യായവില നല്‍കി പച്ചക്കറി വാങ്ങാന്‍ നാട്ടുകാര്‍ തിക്കിത്തിരക്കിയപ്പോള്‍ കൊണ്ടുവന്നതെല്ലാം ഒരു മണിക്കൂറില്‍ വിറ്റുതീര്‍ന്നു. കൃഷി ഓഫീസര്‍ റജീന വാസുദേവന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, കെ. ദൃശ്യ, ലിയോ തേജസ് എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി വിപണനോദ്ഘാടനം അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍ ഉദ് ഘാടനം ചെയ്തു. കെ.പി. സുരേഷ് പ്രസംഗിച്ചു. പച്ചക്കറി വിറ്റുകിട്ടിയ തുക അംഗനവാടിയിലെ കുട്ടികള്‍ക്കൊപ്പം ശിശുദിനമാഘോഷിക്കാന്‍ നീക്കിവച്ചിരിക്കു കയാണ് വിദ്യാര്‍ഥികള്‍. കൊച്ചു കൂട്ടുകാര്‍ക്ക് കളിയുപകരണങ്ങളും നല്‍കും. തങ്ങളുടെ അധ്വാനഫലം അനാഥാലയങ്ങളിലും വ്യദ്ധസദനങ്ങളിലും എത്തിച്ചും ഇവര്‍ മാതൃകയായി. ആഴ്ചയില്‍ രണ്ടു തവണ വീതം രണ്ടു മാസം കൂടി വിളവെടുക്കാനുള്ള വക കൃഷിയിടത്തിലുണ്ട്. ഇടയ്ക്കിടെ വിപണനമേളയൊരുക്കി ജൈവ കൃഷിയുടെ സന്ദേശം പൊതുസമൂഹത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് വിദ്യാര്‍ഥികള്‍. സിബി ഓ വേലില്‍, കെ.വി. സുജാത, നിതാര ജിജോ, കെ.പി. ഷീ ബ, പി. ജയാനന്ദന്‍, കെ. സ ന്ധ്യ, മൊഹ്യുദ്ദീന്‍ അന്‍വര്‍, ഭാരവാഹികളായ കെ. മുഹ മ്മദ് അന്‍സാര്‍, അമ്പിളി എ ലിസബത്ത്, റോണ റെജി, മുഹമ്മദ് നസീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org