വിശുദ്ധ പോള്‍ ആറാമന്‍റെ തിരുനാള്‍ മെയ് 29 ന്

വിശുദ്ധ പോള്‍ ആറാമന്‍റെ തിരുനാള്‍ മെയ് 29 ന്

വി. പോള്‍ ആറാമന്‍ മാര്‍ പാപ്പയുടെ തിരുനാള്‍ വര്‍ഷം തോറും മെയ് 29-ന് ആയിരിക്കുമെന്ന് വത്തിക്കാന്‍ ആരാധനാകാര്യാലയം പ്രഖ്യാപിച്ചു. വിശുദ്ധന്‍റെ പൗരോഹിത്യസ്വീകരണദിവസമാണ് മെയ് 29. 1920-ല്‍ പട്ടം സ്വീകരിച്ച് നാലു വര്‍ഷത്തിനു ശേഷം അദ്ദേഹം – ഫാ. ജോവാന്നി ബാറ്റിസ്റ്റ മൊന്തിനി – റോമന്‍ കൂരിയായില്‍ സേവനമാരംഭിച്ചു. പയ സ് പതിനൊന്നാമന്‍ പാപ്പയുടെയും പയസ് പന്ത്രണ്ടാമന്‍ പാപ്പയുടെയും കൂടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മിലാന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. 1963-ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

വിശുദ്ധരുടെ ചരമദിനങ്ങളാണ് സാധാരണയായി തിരുനാളായി തിരഞ്ഞെടുക്കുക. വി. പോള്‍ ആറാമന്‍ മരിക്കുന്നത് 1978 ആഗസ്റ്റ് ആറിനാണ്. അന്ന് കര്‍ത്താവിന്‍റെ രൂപാന്തരീകരണതിരുനാള്‍ ആയതിനാലാണ് മറ്റൊരു ദിവസം തിരഞ്ഞെടുത്തതെന്ന് ആരാധനാകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ പറഞ്ഞു. 2018 ഒക്ടോബറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മറ്റു അഞ്ചു പേര്‍ക്കൊപ്പം പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിജയമാക്കിയതിലെ സംഭാവനകളും പാശ്ചാത്യലോകത്ത് ലൈംഗികവിപ്ലവം അരങ്ങേറുന്ന കാലത്ത്, സഭയുടെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടു പുറപ്പെടുവിച്ച മനുഷ്യജീവന്‍ എന്ന ചാക്രികലേഖനവുമാണ് വി. പോള്‍ ആറാമന്‍ മാര്‍ പാപ്പയെ ശ്രദ്ധേയനാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org