സെന്‍റ് റാഫേല്‍ എല്‍പി സ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപിച്ചു

സെന്‍റ് റാഫേല്‍ എല്‍പി സ്കൂള്‍ പ്ലാറ്റിനം ജൂബിലി സമാപിച്ചു

ഒല്ലൂര്‍: സെന്‍റ് റാഫേല്‍ കോണ്‍വെന്‍റ് എല്‍.പി. സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ജൂബിലിയുടെ ഭാഗമായി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ശുചിമുറി നിര്‍മിച്ചു നല്കല്‍, എന്‍ഡോവ്മെന്‍റ് സ്ഥാപനം, പഠനോപകരണ വിതരണം എന്നിവയും വെബ്സൈറ്റ് ഉദ്ഘാടനവും സോവനീര്‍ പ്രകാശനവും നടന്നു.
മാര്‍ ജേക്കബ് തൂങ്കുഴി ജൂബിലി സമാപനം ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എ.ഇ.ഒ. കെ.ആര്‍. സിദ്ധാര്‍ത്ഥന്‍ വെബ്സൈറ്റ് ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ് റോസ്, മുന്‍ പിടിഎ പ്രസിഡന്‍റുമാരെ ആദരിക്കലും സി.എന്‍. ജയദേവനും എ.കെ. മേരിടീച്ചറും മുന്‍ ഹെഡ്മിസ്ട്രസുമാരെ ആദരിക്കലും നടത്തി. കൂടാതെ ഫാ. ജോണ്‍ അയ്യങ്കാനയില്‍ അനുഗ്രഹപ്രഭാഷണവും സിസ്റ്റര്‍ അനീജ സോവനീര്‍ പ്രകാശനവും എം.സി. ഔസേഫ് എന്‍ഡോവ്മെന്‍റ് സമര്‍പ്പണവും ഷാജു കിടങ്ങന്‍ പഠനോപകരണവിതരണവും നടത്തി. കരോളി ജോഷ്വാ, സി.പി. പോളി, എം.വി. ജോണി, ഷൈനി പോള്‍, മാര്‍ട്ടിന്‍ ജോസഫ്, ബേബി മൂക്കന്‍, ജോസ് നിലയാറ്റിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. സി. തേജ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഉദ്ഘാടനം ചെയ്തു

മുണ്ടൂര്‍: നൈപുണ്യ വികസന പരിപാടിയിലൂടെ കോളജുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാകണമെന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ് അഭിപ്രായപ്പെട്ടു. മുണ്ടൂര്‍ യുവക്ഷേത്ര കോളജില്‍ സംഘടിപ്പിച്ച വിവിധ നൈപുണ്യ വികസന കോഴ്സുകളുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-'17 അദ്ധ്യയനവര്‍ഷത്തില്‍ ഡിപ്പാര്‍ട്ടുമെന്‍റിലായി 10 കോഴ്സുകളിലാണു യുവക്ഷേത്ര കോളജ് നൈപുണ്യ മികവിന്‍റെ ഭാഗമായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പാചകപരിശീലനം, ജൈവകൃഷി, ആശയവിനിമയം, പ്രസംഗകല, പൊതുവിജ്ഞാനം, സിവില്‍ സര്‍വീസ് പരിശീലനം, ബാങ്കു പരീക്ഷകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്കി. 400-ലധികം കുട്ടികള്‍ കോഴ്സ് പൂര്‍ത്തിയാക്കി. യോഗത്തില്‍ കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടോമി ആന്‍റണി ആശംസയര്‍പ്പിച്ചു. റവ. ഡോ. ലാലു ഓലിക്കല്‍ സ്വാഗതവും പ്രൊഫ. ശശിധരന്‍ ഉപ്പത്ത് റിപ്പോര്‍ട്ട് അവതരണവും കൊമേഴ്സ് ഡിപ്പാര്‍ട്ടുമെന്‍റ് അസി. പ്രൊഫസ്സര്‍ ഡോ. സെന്തില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

മികച്ച പ്രവര്‍ത്തനത്തിന് അംഗീകാരം

പുതുക്കാട്: ഫ്രാന്‍സിസ്കന്‍ അല്മായ സഭ കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു റീജിയണ്‍ തലത്തില്‍ ട്രോഫിയും അതിരൂപതാ തലത്തില്‍ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തില്‍വച്ചു നടന്ന സമ്മേളനത്തില്‍ കപ്പൂച്ചിന്‍ ഫാ. പോള്‍ അടമ്പുകുളം, യൂണിറ്റ് പ്രസിഡന്‍റ് ജേക്കബ് കൂടലിക്കു രണ്ട് ഉപഹാരങ്ങളും നല്കി അനുമോദിച്ചു. ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതചരിത്രത്തെ അടിസ്ഥാനമാക്കി, രൂപതാതലത്തില്‍ നടത്തിയ പരീക്ഷയില്‍ യൂണിറ്റ് അംഗം റീത്ത ജോസ്, രണ്ടു സമ്മനങ്ങളും നേടുകയുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷവും അല്മായസഭ പുതുക്കാട് യൂണിറ്റിന് ഇപ്രകാരം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org