Latest News
|^| Home -> International -> വി.റൊമേരോയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്യും

വി.റൊമേരോയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്യും

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ മാസം വിശുദ്ധനായി പ്രഖ്യാപിച്ച ആര്‍ച്ചുബിഷപ് ഓസ്കര്‍ റൊമേരോയുടെ കൊലപാതകിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്‍റ്. എല്‍സാല്‍വദോറിലെ സൈനിക സ്വേച്ഛാധിപത്യ സര്‍ക്കാരിന്‍റെ ഡെത്ത് സ്ക്വാഡാണ് ഒരു ആശുപത്രി ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കെ ആര്‍ച്ചുബിഷപ് റൊമേരോയെ വെടിവച്ചു കൊന്നത്. പാവങ്ങള്‍ക്കു വേണ്ടിയും സ്വേച്ഛാധിപത്യ സര്‍ക്കാരിനെതിരെയും ശബ്ദമുയര്‍ത്തിയതിന്‍റെ പേരിലായിരുന്നു കൊല. ഇപ്പോള്‍ 78 വയസ്സുള്ള മുന്‍ സൈനികോദ്യോഗസ്ഥന്‍ അല്‍വാരോ റാഫേല്‍ സരാവിയ ആണ് കൊലപാതകിയെന്നു കരുതപ്പെടുന്നു. സാല്‍വദോറിലെ ആഭ്യന്തരയുദ്ധത്തിലെ പ്രതികള്‍ക്കെല്ലാം പൊതുമാപ്പു നല്‍കുന്ന ഒരു നിയമം 1993-ല്‍ പാസ്സാക്കപ്പെട്ടതിനെ തുടര്‍ന്നാണ് സരാവിയക്കെതിരായ കേസ് റദ്ദാക്കപ്പെട്ടത്. എന്നാല്‍ ഈ നിയമം 2017-ല്‍ പിന്‍വലിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് സാന്‍ സാല്‍വദോറിലെ കോടതി സരാവിയക്കെതിരായ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

പത്രപ്രവര്‍ത്തകര്‍ സദാ സത്യം തേടുന്നവരായിരിക്കണം: മാര്‍പാപ്പ
സത്യത്തോടും നിഷ്പക്ഷതയോടുമായിരിക്കണം പത്രപ്രവര്‍ത്തകരുടെ പ്രതിബദ്ധതയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഇറ്റലിയിലെ ഒരു കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയുടെ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ പത്രപ്രവര്‍ത്തകര്‍ക്കു കഴിയണം. പത്രപ്രവര്‍ത്തകരെ ശ്രവിക്കാനും അവര്‍ തൊഴിലെടുക്കുന്ന സമൂഹങ്ങളുമായി പരസ്പരബന്ധത്തിന്‍റെ പാലങ്ങള്‍ പണിയാനും താന്‍ തയ്യാറാണ് – മാര്‍ പാപ്പ വ്യക്തമാക്കി.

Leave a Comment

*
*