സെന്‍റ് തോമസില്‍ രാജ്യാന്തര കോണ്‍ഫറന്‍സ്

സെന്‍റ് തോമസില്‍ രാജ്യാന്തര കോണ്‍ഫറന്‍സ്

തൃശൂര്‍: സെന്‍റ് തോമസ് കോളേജിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഇഗ്നേഷ്യസ് ആന്‍റണി, അധ്യക്ഷത വഹിച്ചു. മാനേജര്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള സംസ്ഥാന ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ് മുഖ്യ പ്രഭാഷണം നടത്തി. കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ബാംഗ്ലൂര്‍ ഐ.ഐ.എസ്.സി.യുടെ മുന്‍ ഡയറക്ടറുമായ പത്മശ്രീ ഡോ. ജെമ്മിസ് ഇ.ഡി., കോണ്‍ഫറന്‍സ് പ്രൊസീഡിങ്ങ്സ് പ്രകാശനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വര്‍ണ്ണ ജയന്തി പുരസ്കാരം നേടിയ ജവഹര്‍ലാല്‍ നെഹ്രു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആന്‍റ് റിസര്‍ച്ചിലെ ഗവേഷകന്‍ ഡോ. സെബാസ്റ്റ്യന്‍ സി. പീറ്ററിനെ മെമന്‍റൊ നല്കി ആദരിച്ചു. ഐ.ഐ.ടി. മദ്രാസില്‍ നിന്നുള്ള ഡോ. ടി.പി. പ്രദീപ്, ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫ. ടോണ്‍ഷി യാക്കി ഇനോക്കി, ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രഫ. ഇഫാന്‍ സ്റ്റീഫന്‍സ്, കാരൈക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ ഡോ. വിജയ മോഹനന്‍ പിള്ള തുടങ്ങിയവര്‍ പദാര്‍ത്ഥങ്ങള്‍ സംബന്ധിച്ച വിവിധ പ്രഭാഷണങ്ങള്‍ നടത്തി. രസതന്ത്ര വകുപ്പ് മേധാവി ഡോ. ജോബി തോമസ് സ്വാഗതവും കണ്‍വീനര്‍ ഡോ. ജോസഫ് ജോളി നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org