സ്റ്റീഫന്‍ ഹോക്കിങ്ങ് അനുസ്മരണം

സ്റ്റീഫന്‍ ഹോക്കിങ്ങ് അനുസ്മരണം

തൃശൂര്‍: സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സ്മരണയില്‍ തൃശൂര്‍ സത്സംഗിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ സെന്‍റ് മേരീസ് കോളജില്‍ ചേര്‍ന്ന, 'ഒരു കവിളനക്കം സൃഷ്ടിച്ച പ്രകമ്പനം' എന്ന സെമിനാറില്‍ ഭൗതികശാസ്ത്രാദ്ധ്യാപകരും ദൈവവിശ്വാസികളും പങ്കെടുത്തു. തമോഗര്‍ത്തം, ദൈവകണിക സിദ്ധാന്തം എന്നീ മേഖലകളില്‍ തന്‍റെ നിലപാട് ലോകസമക്ഷം തിരുത്തിയ ഹോക്കിങ്ങ് എന്നും സത്യത്തിന്‍റെയും ജീവന്‍ സംരക്ഷണത്തിന്‍റെയും വക്താവായിരുന്നു. ഓക്സ്ഫഡ് മുതല്‍ കേംബ്രിഡ്ജ് വരെ നീണ്ട ആ ശാസ്ത്രഗവേഷണം ഒരു സത്യാന്വേഷണമാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിന്‍റെ ജീവിതം നിത്യപ്രചോദനമാണ്. ന്യൂട്ടന്‍, ഗലീലിയോ, ഐന്‍സ്റ്റീന്‍ എന്നിവരോടൊപ്പം സ്ഥാനം പിടിച്ച ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം 'നവയുഗ ശാസ്ത്ര അംബാസിഡര്‍' ആയി ഹോക്കിങ്ങ് പരിഗണിക്കപ്പെടും. കൃത്രിമബുദ്ധി എന്ന ശാസ്ത്രത്തിന്‍റെ അഹങ്കാരം പ്രപഞ്ചാവസാനത്തിലേക്കാണ് നയിക്കുക എന്ന ഹോക്കിങ്ങിന്‍റെ മുന്നറിയിപ്പ് ഹൈഡ്രജന്‍ ന്യൂക്ളിയര്‍ ആയുധങ്ങളുമായി സല്ലപിക്കുന്ന അമേരിക്ക-ചൈന-കൊറിയ രാഷ്ട്രങ്ങള്‍ക്കും മുന്നറിയിപ്പാണെന്ന് സെമിനാര്‍ വിലയിരുത്തി.

യു.സി. കോളജ് മുന്‍ ഗണിതശ്സ്ത്ര പ്രഫസര്‍ എം. മാധവന്‍കുട്ടി, പാലക്കാട് എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ. ആര്‍. ജനാര്‍ദ്ദനന്‍, സത്സം ഗ് രക്ഷാധികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശൂര്‍ സെന്‍റ ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാര്‍ഗരറ്റ് മേരി, സെന്‍റ ് തോമസ് കോളജ് മുന്‍ ഫിസിക്സ് പ്രഫസര്‍ സി.എ. ഈനാശു, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്‍റ് കെ. പ്രഭാത്, ദൂര്‍ദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി.കെ. തോമസ് എന്നിവര്‍ സെമിനാറില്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org