സ്ത്രീപക്ഷ വ്യവസ്ഥകള്‍: സെമിനാര്‍ നടത്തി

സ്ത്രീപക്ഷ വ്യവസ്ഥകള്‍: സെമിനാര്‍ നടത്തി

കൊച്ചി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സ്ത്രീപക്ഷ വ്യവസ്ഥയുടെ പ്രസക്തി നഷ്ടപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച "വൈവാഹിക നിയമങ്ങളിലെ സ്ത്രീ പക്ഷ വ്യവസ്ഥകള്‍ ദുരുപയോഗിക്കപ്പെടുന്നുവോ?" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ആണ്‍ബോധമാണ് ഇന്ത്യന്‍ സമൂഹത്തെ അടക്കി ഭരിക്കുന്നത്. വ്യക്തിപരമായാണെങ്കിലും അത്തരം അനുഭവങ്ങളാണധികവും. എന്നാല്‍ എല്ലാ പുരുഷന്മാരും സ്ത്രീ വിരുദ്ധരാണെന്ന അഭിപ്രായമില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീധനത്തിന്‍റെ പേരില്‍ ഇന്നും നിരവധി സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നു. കേരളത്തില്‍, സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് നിയമം മൂലം നി രോധിച്ചിട്ടും എന്താണ് സംഭവിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്‍റെ പ്രസക്തി തടസ്സപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവിനെ സംബന്ധിച്ച് ചര്‍ച്ചകളുണ്ടാവണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

ശ്രീകുമാരി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കൊച്ചുറാണി ജോസഫ് വിഷയാവതരണം നടത്തി. അഡ്വ. ഡി.ബി. ബിനു മോഡറേറ്ററായിരുന്നു. വൈവാഹിക നിയമങ്ങളിലെ സ്ത്രീപക്ഷ വ്യവസ്ഥകള്‍ ദുരുപയോഗിക്കപ്പെടുന്നുവോ എന്ന വിഷ യത്തെ അധികരിച്ച് ബീന സെബാസ്റ്റ്യന്‍, കാണപ്പെടാതെ പോകുന്ന ബാലാവകാശ നിക്ഷേധങ്ങളെക്കുറിച്ച് അഡ്വ. റീന എബ്രഹാം, ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷപക്ഷ ചിന്തകളും പുതിയ ഭേദഗതികളും എന്ന വിഷയത്തില്‍ അഡ്വ.സുബല്‍ പോള്‍, സാമൂഹിക പശ്ചാത്തലത്തില്‍ സ്ത്രീ നേരിടുന്ന ഗാര്‍ഹിക പീഡനങ്ങള്‍ എന്നതിനെക്കുറിച്ച് സിസ്റ്റര്‍ ചൈതന്യ സി.എം.സി., ഫാ. റോബി കണ്ണന്‍ ചിറ സി.എം.ഐ, സി.ഡി.എസ്. അദ്ധ്യക്ഷ സിന്ധു ബിജു, സി.ഡി.എസ്. പ്രോ ജക്റ്റ് ഓഫീസര്‍ അജിത എം.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org