കഥകൾ  ആത്മഗതങ്ങൾ: എം.കെ സാനു

കഥകൾ  ആത്മഗതങ്ങൾ: എം.കെ സാനു

ഫോട്ടോ കാപ്ഷൻ : ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ എം.കെ സാനുമാസ്റ്റർ എഴുതിയ കഥകൾ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ . ഹരികുമാർ  ആദ്യപ്രതി  എസ് . രമേശന് നൽകികൊണ്ട് പ്രകാശനം ചെയുന്നു. ടി .എം.എബ്രഹാം, ഷാജി ജോർജ് പ്രണത, എം.കെ. സാനുമാസ്റ്റർ , ഫാ. തോമസ് പുതുശ്ശേരി എന്നിവർ സമീപം.

തകഴിയുടെയും കൗമുദി ബാലകൃഷ്ണന്റെയും നിർബന്ധപ്രേരണയാൽ അൻപതുകളുടെ അർദ്ധപാ തിയിലെഴുതിയ  കഥതൊട്ട് പലപ്പോഴായി എം.കെ സാനുമാസ്റ്റർ എഴുതിയ 9 അപ്രകാശിത കഥകൾ ആദ്യമായിസമാഹരികുന്ന എം.കെ സാനുവിന്റെ കഥകൾ ചാവറ കൾച്ചറൽ സെന്റർ ഫാ.തോമസ് പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ .ഹരികുമാർ  ആദ്യപ്രതി  എസ് .രമേശന് നൽകികൊണ്ട് പ്രകാശനം ചെയ്തു.ടി .എം.എബ്രഹാം പുസ്തകം പരിചയപ്പെടുത്തി.പ്രസാധകൻകൂടിയായ ഷാജി ജോർജ് പ്രണത ,ജോൺപോൾ ,പി.ജെ .ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു . മഷി ഒഴിയാത്ത പൊൻപേന എന്ന് എം.ടി.വാസുദേവൻ നായർ ആദരപൂർവം വിശേഷിപ്പിച്ച സനുമാസ്റ്ററുടെ  പ്രതിഭാനിവേശം കഥയുടെ ധാരയിൽ കൂടി സാന്നിധ്യമറിയിക്കുന്നു എന്നത്  അതിശയിപ്പിക്കുന്ന ആഹ്ലാദമാണെന്ന്  കവി എസ് രമേശൻ  പറഞ്ഞു .

എഴുതുവാൻ വിഷയമുണ്ടാവുകയും അതിൽ എഴുതുന്നയാളുടെ ദര്ശനവും നിലപാടുകളും ഉണ്ടാവുകയും ചെയ്യുക  എന്നതാണ് പ്രധാനമെന്നും അത് പ്രകാശിപ്പിക്കുന്ന മാധ്യമം ലേഖനമായാലും വിചാരണയായാലും നാടകമായാലും, നോവലായാലും കഥയായാലും വായനക്കാരൻ ഏറ്റുവാങ്ങുന്ന അനുഭവസാക്ഷ്യത്തിൽ  നിർണായകമായത് അ താണെന്നും   എം.കെ.സാനു പറഞ്ഞു. എഴുതിയ കഥകൾ വിശ്വത്ത രമാണെന്നു തോന്നുന്നില്ല, അവയിൽ താനുണ്ട്, തനിക്കു പറയുവാനുള്ള മാനവിക ദര്ശനം അതിൽ നിന്നുപകുത്തുതരാൻ  കഴിയുന്നു എന്നതിലാണ് തനിക്കു ചാരിതാർത്യം. കഥകളല്ല, ആത്മഗതങ്ങൾ തന്നെയാണ്  താനെഴുതിയ കഥകളുമെന്നു സനുമാസ്റ്റർ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org