സ്ത്രീ തൊഴിലാളികളുടെ അദ്ധ്വാനത്തിന്‍റെ മഹത്ത്വം സമാദരിക്കപ്പെടണം ബിഷപ് അലക്സ് വടക്കുംതല

സ്ത്രീ തൊഴിലാളികളുടെ അദ്ധ്വാനത്തിന്‍റെ മഹത്ത്വം സമാദരിക്കപ്പെടണം ബിഷപ് അലക്സ് വടക്കുംതല

തൊഴിലിടങ്ങളിലും സ്വന്തം ഭവനത്തിലും തൊഴിലാളികളായ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും പ്രയാസങ്ങളും പൊതുസമൂഹം മനസ്സിലാക്കണമെന്ന് കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. അവരുടെ അദ്ധ്വാനത്തിന്‍റെ മഹത്ത്വം സമാദരിക്കപ്പെടണം, നീതിയും കരുണയും അവര്‍ക്കു ലഭ്യമാക്കണം. അസംഘടിതരായ വനിതാ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി കേരള ലേബര്‍ മൂവ്മെന്‍റ് എറണാകുളത്ത് പി.ഒ.സി.യില്‍ സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ലേബര്‍ മൂവ്മെന്‍റ് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാലമ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ഡോ. റജീന മേരി, വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്‍റ് ജോസഫ് ജൂഡ് എന്നിവര്‍ വിഷയാവതരണം നടത്തി. കേരള ലേബര്‍ മൂവ്മെന്‍റ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, വനിതാ ഫോറം പ്രസിഡന്‍റ് ശോഭ ആന്‍റണി, ഗാര്‍ഹിക തൊഴിലാളി ഫോറം പ്രസിഡന്‍റ് ഷെറിന്‍ ബാബു, കേരള ലേബര്‍ മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി തോമസ് കെ.ജെ., വനിതാ ഫോറം സെക്രട്ടറി മോളി ജോബി എന്നിവര്‍ പ്രസംഗിച്ചു.

സഭാ സാമൂഹിക മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കളുടെ യോഗം വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിതരായ വനിതാ തൊഴിലാ ളികളെ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തന രൂപരേഖ സമ്മേളനം തയ്യാറാക്കി. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org