സ്ത്രീ സുരക്ഷാ പട്ടികയില്‍ ഇന്ത്യ 133-ാം സ്ഥാനത്ത്, നോര്‍വെ ഒന്നാമത്

സ്ത്രീ സുരക്ഷാ പട്ടികയില്‍ ഇന്ത്യ 133-ാം സ്ഥാനത്ത്, നോര്‍വെ ഒന്നാമത്

സ്ത്രീ സുരക്ഷ, സമാധാനം എന്നിവ പരിഗണിക്കുമ്പോള്‍ 167 രാജ്യങ്ങളില്‍ ഇന്ത്യയ്ക്കു 133-ാം സ്ഥാനം. ജോര്‍ജ്ടൗണ്‍ യൂണിവേ ഴ്സിറ്റിയുടെ സ്ത്രീകള്‍ക്കും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. സ്ത്രീകള്‍ക്കുള്ള അംഗീകാരം, സുരക്ഷ, നീതി എന്നീ മാനദണ്ഡള്‍ അടിസ്ഥാനപ്പെടുത്തി 167 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്കു 133-ാം സ്ഥാനം ലഭിച്ചിരിക്കുന്നത്. മൂന്നു പ്രധാനമാനദണ്ഡള്‍ക്കു പുറമെ 11 ഉപമാനദണ്ഡങ്ങളും റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്നു. സ്കാന്‍റിനേവിയന്‍ രാജ്യങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നാണ് കണ്ടെത്തല്‍. സുരക്ഷാ പട്ടികയില്‍ നോര്‍വേയ്ക്കാണ് ഒന്നാംസ്ഥാനം. തൊട്ടു പിന്നില്‍ സ്വിറ്റ്സര്‍ലന്‍റ്, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍റ്, ഐസ്ലാന്‍റ് എന്നീ രാജ്യങ്ങളാണ്. സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു കണ്ടെത്തിയ പട്ടികയിലെ അവസാനത്തെ ആറു രാജ് ങ്ങള്‍ (167 മുതല്‍ 162 വരെ) യെമന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, പാക്കിസ്ഥാന്‍, സുഡാന്‍, ഇറാക്ക് എന്നിവയാണ്.

ഭാരതത്തില്‍ സ്ത്രീ സുരക്ഷയും സമാധാനവും പിന്നോക്കം പോകുന്നതിന്‍റെ ഒരു പ്രധാന കാരണം പുരുഷാധിപത്യ ചിന്തയാണെന്നാണ് ബംഗളൂരുവില്‍ പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ സിന്തിയ സ്റ്റീഫന്‍ പറഞ്ഞത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേലെ പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും അമിത പ്രാധാന്യമാണ് നാം നല്‍കുന്നത്. സ്ത്രീ സുരക്ഷയ്ക്കു പിന്നിലാണെന്നതു പോലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലും ഇന്ത്യ പിന്നിലാണെന്ന് അവര്‍ വ്യക്തമാക്കി. 26 ശതമാനം സ്ത്രീകല്‍ മാത്രമാണ് ഇന്ത്യയില്‍ തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, നേപ്പാളില്‍ ഇത് 83.4 ശതമാനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ വളരെ മുകളിലാണ് ബംഗ്ലാദേശിന്‍റെ സ്ഥാനം. ഭാരതത്തിലെ സ്ത്രീകളുടെ സാമ്പത്തികാവസ്ഥ പിന്നോക്കമാകാന്‍ ഇതൊരു കാരണമാണെന്നും രാജ്യത്തെ സാമ്പത്തിക – സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് അനുഗുണമായിത്തീരുന്നില്ലെന്നും സിന്തിയ സ്റ്റീഫന്‍ ആരോപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org