“സ്ത്രീ – സ്രഷ്ടാവിന്‍റെ വലംകൈ”

“സ്ത്രീ – സ്രഷ്ടാവിന്‍റെ വലംകൈ”

തൃശൂര്‍: ഈശ്വരനെ സ്രഷ്ടാവെന്ന് വിശേഷിപ്പിക്കാമെങ്കില്‍ സൃഷ്ടിയുടെ തുടര്‍ച്ചയാണ് സ്ത്രീയെന്ന് പ്രശസ്ത ഗൈനക്കോളജി വിദഗ്ദ്ധ പ്രഫ. ഡോ. സെറീന ഗില്‍വാസ്. സ്ത്രീയുടെ സഹനവും ക്ഷമാശീലവുമാണ് അവളെ ഈ മഹനീയസ്ഥാനത്തിന് യോഗ്യയാക്കിയത്. മാതൃഹൃദയമാണ് ലോകത്തിന്‍റെ ചാലകശക്തി. ഏങ്ങണ്ടിയൂര്‍ എംഐ മിഷനാസ്പത്രിയില്‍ സംഘടിപ്പിച്ച ലോക വനിതദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. സെറീന ഗില്‍വാസ്. ഗുരുവായൂര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പ്രഫ. പി.കെ. ശാന്തകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. സെറീന ഗില്‍വാസും ഡോ. സുലോചന മദന്‍മോഹനും സ്ത്രീകളെ പരിശോധിച്ചു. സ്ത്രീകളില്‍ മുഖ്യമായും കാണുന്ന വിളര്‍ച്ച രോഗനിര്‍ണ്ണയത്തിനുള്ള ക്യാമ്പില്‍ 65 പേര്‍ രക്തപരിശോധന നടത്തി.

എംഐ നഴ്സിങ്ങ് സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനത്തില്‍ പാവറട്ടി സികെസി ട്രെയ്നിങ്ങ് കോളജിലും ഗുരുവായൂര്‍ എല്‍എഫ് കോളജിലും സ്ത്രീശാക്തീകരണ സെമിനാറുകള്‍ സംഘടിപ്പിച്ചു. പ്രഫ. സിസ്റ്റര്‍ നിര്‍മ്മല മുഖ്യപ്രബന്ധം അവതരിപ്പിച്ചു. വനിതാദിനപരിപാടികള്‍ക്ക് എംഐ മിഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, അസി. ഡയറക്ടര്‍ ഫാ. സണ്‍ ജയ് തൈക്കാട്ടില്‍, മേട്രന്‍ സിസ്റ്റര്‍ ഫ്ളോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org