ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാറ്റൊലി ഒരു മാതൃക

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മാറ്റൊലി ഒരു മാതൃക

മാനന്തവാടി: റേഡിയോ മാറ്റൊലിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ അഭിപ്രായപ്പെട്ടു. റേഡിയോ മാറ്റൊലിയുടെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് മാറ്റൊലി എന്നും കാഴ്ചവയ്ക്കുന്നതെന്നും ഉഷാ വിജയന്‍ പറഞ്ഞു.

ദേശീയ-സംസ്ഥാന കാര്‍ഷിക പുരസ്കാരങ്ങള്‍ നേടിയ വെളളമുണ്ട കൃഷി ഓഫീസര്‍ കെ. മമ്മൂട്ടി, കണിയാമ്പറ്റ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, കര്‍ഷകരായ ഷാജി എന്‍.എം., പി. ജെ. മാനുവല്‍, അജി തോമസ് എന്നിവരെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക വിഭാഗം മേധാവി ഡോ. രാജേന്ദ്രന്‍ ആദരിച്ചു. ക്ഷീരകര്‍ഷക പുരസ്കാര ജേതാക്കളായ എം.വി. മോഹന്‍ദാസ്, ആനീസ് ബിജു എന്നിവരെ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗീതയും കര്‍ഷകതിലകം പുരസ്കാരം നേടിയ ഹര്‍ഷ എം.എസിനെ ബ്ലോക്ക് പ ഞ്ചായത്ത് മെമ്പര്‍ എം.പി. വത്സനും ആദരിച്ചു.

കിടപ്പു രോഗികള്‍ക്കു ളള റേഡിയോ സെറ്റ് വിതരണോദ്ഘാടനം മാനന്തവാടി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജെ യ്സ് ബേബി ചെട്ട്യാശ്ശേരി നിര്‍വ്വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുളള സമ്മാനദാനം ബയോവിന്‍ ഡയറക്ടര്‍ അഡ്വ. ഫാ. ജോണ്‍ ചൂരപ്പുഴയില്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. WSSS കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ കൂട്ടാല അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ഡോ. ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ സ്വാഗതവും അസിസ്റ്റന്‍റ് ഡയറ ക്ടര്‍ ഫാ. ജസ്റ്റിന്‍ മുത്താനിക്കാട്ട് നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org