നല്ല മനുഷ്യരെന്ന ന്യായത്തില്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കാനാവില്ല

നല്ല മനുഷ്യരെന്ന ന്യായത്തില്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കാനാവില്ല
Published on

ഉത്ഥിതനായ ക്രിസ്തുവിനെ കാണാനും അവന്‍റെ വാക്കുകള്‍ ശ്രവിക്കാനും അവന്‍റെ മേശയില്‍നിന്നു ഭക്ഷിക്കാനും സഭയുടെ മൗതികശരീരത്തിലെ അംഗങ്ങളെന്ന ദൗത്യം നിറവേറ്റാനുമാണ് നാം ഞായറാഴ്ച ദിവ്യബലിയില്‍ സംബന്ധിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഞായറാഴ്ച, ക്രിസ്ത്യാനികള്‍ക്കു വിശുദ്ധ ദിവസമാണെന്നും നമുക്കിടയിലെ കര്‍ത്താവിന്‍റെ ജീവിക്കുന്ന സാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷം വഴിയാണ് അതു വിശുദ്ധമാകുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. സെ.പീറ്റേഴ്സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

എല്ലാ ഞായറാഴ്ചയും ദിവ്യബലിയര്‍പ്പിക്കാന്‍ സാധിക്കാത്ത മര്‍ദ്ദിത ക്രൈസ്തവ സമൂഹങ്ങളെ കുറിച്ച് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. എങ്കിലും ഈ വിശുദ്ധ ദിവസത്തില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേരാന്‍ അവര്‍ പരമാവധി ശ്രമിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം സന്തോഷത്തിന്‍റെ ദിവസമായി ആചരിക്കണമെന്നും ദൈവമക്കളെന്ന അന്തസ്സിന്‍റെ അടയാളമായി ജോലിയില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തുവില്ലെങ്കില്‍ അനുദിനജീവിതവും അതിന്‍റെ ആകുലതകളും നാളയെക്കുറിച്ചുള്ള ഭയപ്പാടും നമ്മെ ക്ഷീണിതരാക്കും. കര്‍ത്താവുമൊത്തുള്ള നമ്മുടെ ഞായറാഴ്ചയിലെ സമാഗമം പ്രത്യാശയോടെ മുന്നോട്ടു പോകാനുള്ള വിശ്വാസവും ധൈര്യവും പകരുന്നു. നിത്യനിര്‍വൃതിയുടെ ഒരു മുന്നാസ്വാദനമാണ് ദിവ്യബലിയില്‍ നാം അനുഭവിക്കുന്നത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org