ആദ്യകാല മാര്‍പാപ്പമാരുടെ വസതി

ആദ്യകാല മാര്‍പാപ്പമാരുടെ വസതി

റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരുടെ കൊട്ടാരമായ ലാറ്ററന്‍ കൊട്ടാരമായിരുന്നു ആദ്യകാല മാര്‍പാപ്പമാരുടെ വസതി. 6-ാം നൂ റ്റാണ്ടില്‍ സിമാക്കൂസ് മാര്‍ പാപ്പയുടെ കാലഘട്ടത്തില്‍ വിശുദ്ധ പത്രോസിന്‍റെ ശവകുടീരത്തിനു സമീപം വത്തി ക്കാനില്‍ മാര്‍പാപ്പയ്ക്കു താ മസിക്കാന്‍ ചെറിയ ഒരു വ സതി പണികഴിപ്പിച്ചെങ്കിലും മധ്യശതകത്തിലെ ഒരു അ ഗ്നിബാധയില്‍ ലാറ്ററന്‍ കൊ ട്ടാരം നശിച്ചതോടുകൂടെയാ ണ് മാര്‍പാപ്പമാര്‍ വത്തിക്കാന്‍ കൊട്ടാരത്തില്‍ സ്ഥിരതാമസമാക്കിയത്.
അതുവരെ മാര്‍പാപ്പമാര്‍ താമസിച്ചിരുന്നതും സഭയെ നയിച്ചിരുന്നതും ലാറ്ററന്‍ കൊട്ടാരത്തില്‍ താമസിച്ചു കൊണ്ടാണ്. പഴയ റോമാപട്ടണത്തിന്‍റെ സിരാകേന്ദ്രമാ ണ് ലാറ്ററന്‍ പ്രദേശം. ഇ പ്പോള്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ കീഴിലുള്ള റോമി ലെ ഒരു ഭാഗമാണ് ലാറ്ററന്‍ പ്രദേശം. മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസല്‍ ഗൊണ്ടോള്‍ഫോ സ്ഥിതി ചെയ്യുന്ന പ്രദേശ വും വത്തിക്കാന്‍ രാഷ്ട്രത്തി ന്‍റെ ഭാഗമാണ്. 1929 ജൂണ്‍ 9-ാം തീയതി ഇറ്റാലിയന്‍ സാമ്രാജ്യവും പരിശുദ്ധ സിംഹാസനവും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് ഈ പ്രദേശങ്ങള്‍ വത്തിക്കാന്‍ രാഷ്ട്രത്തിന്‍റെ ഭാഗമായത്.
നീറോ ചക്രവര്‍ത്തിമാര്‍ റോമാസാമ്രാജ്യം ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ റോമാ സാമ്രാജ്യത്തില്‍ ഭര ണ പങ്കാളിത്തമുണ്ടായിരു ന്ന ലാത്തറാനി കുടുംബത്തിന്‍റെ വസതിയായിരുന്നു ലാറ്ററന്‍ കൊട്ടാരം. റോമാ സാമ്രാജ്യത്തില്‍ ഇത്തരം കൊട്ടാരങ്ങള്‍ ദോമൂസ് (ഉീാൗെ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 306 മു തല്‍ 324 വരെ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന മഹാനായ കോണ്‍ സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ രണ്ടാം ഭാര്യയായ ഫൗസ്ത ഫ്ളാവിയ, ലാത്തറാനി കു ടുംബത്തിലേതാണ്. ഈ വി വാഹത്തോടുകൂടെ ലാറ്ററന്‍ കൊട്ടാരം റോമാ ചക്രവര്‍ ത്തിയുടെ വസതിയായിത്തീര്‍ന്നു. 313-ലെ മിലാന്‍ വിളംബരത്തോടുകൂടെ റോ മാസാമ്രാജ്യത്തിലെ മതപീഡനം അവസാനിക്കുകയും റോമിന്‍റെ ഔദ്യോഗിക മതമായി ക്രിസ്തുമതം പരിണമിക്കുകയും ചെയ്തു. നാ ലാം നൂറ്റാണ്ടില്‍ സഭയുടെ സ്വാതന്ത്ര്യത്തിന്‍റെ കാലഘ ട്ടം ആരംഭിച്ചതോടെ കോണ്‍ സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പല സമ്മാനങ്ങളും സഭയ്ക്കു നല്കി. അവയില്‍ പ്രധാനപ്പെട്ടതാണ് ചക്രവര്‍ത്തി മാര്‍ പാപ്പയ്ക്ക് വസതിയായി സ മ്മാനിച്ച ലാറ്ററന്‍ കൊട്ടാരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org