ഊഷ്മളബന്ധങ്ങള്‍

ഊഷ്മളബന്ധങ്ങള്‍

ആഫ്രിക്കന്‍ കാടുകളില്‍ ഒട്ടകപ്പക്ഷിയും സീബ്ര യും ഒന്നിച്ചുനടക്കുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. പറക്കാന്‍ കഴിയില്ലെങ്കിലും നല്ല ഓട്ടക്കാരനായ ഒട്ടകപക്ഷിക്ക് അപാരമായ കാഴ്ചശ്ക്തിയും ഉണ്ട്; പക്ഷെ കേള്‍വിശക്തിയും ഘ്രാണശക്തിയും അല്പം കുറവാണ്. കാഴ്ചശക്തി കുറവായ സീബ്രയ്ക്ക് അപാരമായ ശ്രവണശക്തിയും ഘ്രാണശക്തിയും ആണ് ഉള്ളത്. പരസ്പരം തങ്ങളുടെ കുറവ് പരിഹരിക്കാനാണ് രണ്ടുകൂട്ടരും ഒന്നിച്ചു നടക്കുന്നത്. പരസ്പരം സഹായിക്കുന്നതിലൂടെ ദൂരെനിന്നേ ശത്രുക്കളെ കാണാനും അവയുടെ ഗന്ധം പിടിച്ചെടുക്കാനും ശബ്ദം കേള്‍ക്കാനും ഇവര്‍ക്കു കഴിയുന്നു. ഭാഷകളും ശാസ്ത്രീയ നേട്ടങ്ങളും സ്വന്തമായി ഇല്ലെങ്കിലും മൃഗങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതു കണ്ടോ? കുറവുകള്‍ പരിഹരിക്കാനും നിറവുകള്‍ പങ്കുവയ്ക്കാനും അവര്‍ക്ക് കഴിയുന്നു. നമുക്കോ?! എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനും തന്നിഷ്ടത്തിന്‍റെ ലോകത്ത് വിഹരിക്കാനും നമുക്ക് അതീവ താത്പര്യമുള്ളതുപോലെ. ബന്ധങ്ങളുടെ ശ്രേണി വികസിച്ചെങ്കിലും ബന്ധങ്ങളുടെ ആഴവും ദൃഢതയും കുറയുന്നു. മൈതാനത്തു പറന്നിറങ്ങുന്ന ദേശാടനക്കിളികള്‍ പോലെയായി ആള്‍ക്കൂട്ടങ്ങള്‍ മാറുന്നു.

"ഓരോരുത്തനും തനിക്ക് കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ"
(1പത്രോ. 4:10).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org