കൂദാശ ക്വിസ്

കൂദാശ ക്വിസ്

1. 'കൂദാശ' എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം?
– വിശുദ്ധീകരിക്കുക.

2. പ്രാരംഭ കൂദാശകള്‍ ഏവ?
– മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന

3. 'വിശുദ്ധീകരിക്കുന്ന അടയാളങ്ങള്‍' എന്ന് കൂദാശകളെപ്പറ്റി പറഞ്ഞത് ആര്?
– വി. അഗസ്റ്റിന്‍

4. മായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍?
– മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം

5. ഏഴു കൂദാശകളും മിശിഹാ സ്ഥാപിച്ചതാണെന്നു പഠിപ്പിച്ച സൂനഹദോസ്?
– ത്രെന്തോസ് സൂനഹദോസ്

6. "കൃപയുടെ പാത്രം" എന്ന് കൂദാശകളെ വിളിച്ചത്?
-ഹ്യൂഗ് ഓഫ് വിക്ടര്‍

7. കൂദാശകളുടെ ഫലസാധ്യത യെ സൂചിപ്പിക്കുന്ന പദമേത്? – എക്സ് ഓപ്പെരെ ഓപ്പെരാത്തോ.

8. 'സഭയുടെ ഗര്‍ഭപാത്രം' എന്നറിയപ്പെടുന്നതെന്ത്? – മാമ്മോദീസാത്തൊട്ടി

9. 'മാമ്മോദീസ' എന്ന സുറിയാ നി വാക്കിന്‍റെ അര്‍ത്ഥം? – ശുചീകരണം, ക്ഷാളനം

10. സാക്ഷ്യം വഹിക്കലിന്‍റെ കൂദാശ ഏത്? – സ്ഥൈര്യലേപനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org