തെരുവിലെ രാജകുമാരന്‍

തെരുവിലെ രാജകുമാരന്‍
Published on

1960-ല്‍ വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. മൊത്തം മൂന്നു മുറികള്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഒന്ന്, ഊണുമുറിയാണ്. അവിടെയാണു പാചകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും. പിന്നെയുളള വലതുവശത്തെ മുറി മാതാപിതാക്കളുടെ കിടപ്പുമുറിയാണ്. ഇടതുവശം മാറി രണ്ടു സ്ക്വയര്‍ മാത്രം വലിപ്പമുള്ള മുറിയിലാണ് എട്ടു മക്കളുംകൂടി കിടന്നിരുന്നത്.

എപ്പോഴെല്ലാം മഴ പെയ്യുന്നുവോ അപ്പോള്‍ പുറത്തുള്ളതിനേക്കാളും കൂടുതല്‍ വെള്ളം വീടിന്‍റെ അകത്തുണ്ടാകും. വീട്ടില്‍ പൈപ്പുവെള്ളം ഉണ്ടായിരുന്നില്ല. 20 ലിറ്ററിന്‍റെ കാനുകളിലാണു തെരുവുകളില്‍ നിന്നുള്ള പൈപ്പില്‍ നിന്നും വെള്ളം കൊണ്ടുവരുന്നത്. ചില നേരങ്ങളില്‍ പട്ടങ്ങളുണ്ടാക്കി വിറ്റായിരുന്നു മറഡോണ അന്നന്നേയ്ക്കുള്ള അന്നത്തിനുള്ള വക തന്‍റെ കുടുംബത്തിനുവേണ്ടി കണ്ടെത്തിയിരുന്നത്. ഒരു ഫുട്ബോള്‍ കളിക്കാരന്‍റെ ആദ്യയോഗ്യത മികച്ച ഉയരമാണെന്നിരിക്കേ മറഡോണയുടെ ഉയരം അഞ്ചടി അഞ്ചിഞ്ചു മാത്രം!

എന്നാല്‍, ലോകത്തെ എക്കാലത്തെയും പ്രഗത്ഭരായ ഫുട്ബോള്‍ കളിക്കാരില്‍ പ്രധാനി. 2010 മാര്‍ച്ചില്‍ ടൈംസിന്‍റെ പത്തു പ്രശസ്തരായ ലോക കപ്പു കളിക്കാരുടെ പട്ടികയില്‍ സ്ഥാനം. 1986-ലെ ലോകകപ്പില്‍ അര്‍ജന്‍റീന വിജയിച്ചപ്പോള്‍ മറഡോണയായിരുന്നു ക്യാപ്റ്റന്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org