ബൈന്‍ഡിംഗ്

ബൈന്‍ഡിംഗ്

കുസൃതിക്കണക്ക്

പഠിച്ചവളെങ്കിലും അയാളുടെ ഭാര്യയ്ക്ക് വിവരം കുറവാണ്. ഒരു ദിവസം റോഡ് വക്കിലെ പഴയ ഗ്രന്ഥങ്ങള്‍ വില്ക്കുന്നിടത്തു നിന്നു അയാള്‍ ഒരു പുസ്തകം വാങ്ങി. വീട്ടില്‍ വന്നു അതു മറിച്ചുനോക്കുന്നതു കണ്ടപ്പോള്‍ ഭാര്യ ഒന്നും പറഞ്ഞില്ല.

മുഖഭാവം കണ്ടാല്‍ അറിയാം അവളുടെ നീരസം. അയാള്‍ അത് കണ്ടതായി ഭാവിച്ചതേയില്ല.

രണ്ടു ദിവസം കഴിഞ്ഞ് അതേ ഗ്രന്ഥം വൃത്തിയായി ബൈന്‍ഡ് ചെയ്ത് അതുമായി അയാള്‍ വന്നു.

"കീറപ്പുസ്തകം വാങ്ങിയതു പോകട്ടെ; ബൈന്‍ഡിങ്ങിനും കാശു മുടക്കണോ?" – ഭാര്യയുടെ പ്രതിഷേധം അണപൊട്ടി.

"പുസ്തകത്തിനും ബൈന്‍ഡിങ്ങിനും കൂടി രണ്ടര രൂപയെ ആയുള്ളൂ."

ആത്മഗതം എന്ന കണക്കെ അയാള്‍ തുടര്‍ന്നു: "ബൈന്‍ഡിങ്ങ് കൂലിയേക്കാള്‍ രണ്ടുരൂപ കൂടുതലാണ് പുസ്തകത്തിന്‍റെ വില."

"ഈ കീറപുസ്തകം ബൈന്‍ഡ് ചെയ്യുവാന്‍ അമ്പതു പൈസയോ?" – ഭാര്യ കലിതുള്ളി.

"നീ പോയി കണക്കു പഠിച്ചു വാ! എന്നിട്ടാകട്ടെ എന്‍റെ നേരെയുള്ള ഈ ചാട്ടം." അയാള്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ചു. ഭാര്യയ്ക്കു തെറ്റു പറ്റിയോ? ബൈന്‍ഡിങ്ങ് കൂലി എത്രയായിരിക്കും? പുസ്തകവില എന്താകും?

ഉത്തരം
ഒറ്റയടിക്ക് ബൈന്‍ഡിങ്ങ് ചാര്‍ജ്ജ് 50 പൈസ എന്നേ തോന്നു. അന്നേരം പുസ്തകവില 2 രൂപ. അതായത് ബൈന്‍ഡിങ്ങ് ചാര്‍ജ്ജിനേക്കാള്‍ ഒന്നര രൂപയേ പുസ്തകത്തിന് ആകൂ.

ബൈന്‍ഡിങ്ങ് കൂലി 25 പൈസയും പുസ്തകവില രണ്ടു രൂപ ഇരുപത്തിയഞ്ചു പൈസയും – ഇതാണ് ശരിയുത്തരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org