Latest News
|^| Home -> Suppliments -> Familiya -> മക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ?

മക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ?

sathyadeepam

ഒരു കുഞ്ഞിക്കാല്‍ കാണുക എല്ലാ ദമ്പതികളുടെയും സ്വപ്ന മാണ് – ആ അനുഭൂതി മനസ്സിലാ ക്കണമെങ്കില്‍ സന്താനസൗഭാഗ്യമില്ലാത്തവരോട് ഒന്ന് സംസാരിക്കുകയോ അവരുടെ മുഖഭാവം അവരറിയാതെ ശ്രദ്ധിക്കുകയോ ചെയ്താല്‍ മതിയാകും. ശോക ഭാവമാണ് അവരുടെ മുഖമുദ്ര. ഞങ്ങള്‍ക്ക് ജീവിതത്തില്‍ ഇനി പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്ന് വളരെ അടുത്ത സുഹൃത്തുക്കളുമായി അവര്‍ പങ്കുവെയ്ക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ വിരളം. ഈ വേദന താങ്ങാനാകാതെ വരുമ്പോള്‍ അ വര്‍ക്ക് നിയന്ത്രിക്കാനാവാത്തതും മറ്റുള്ളവര്‍ക്ക് ഭേദിക്കാനാവാത്തതുമായ ഒരു നിശബ്ദതയുടെ ഗു ഹയിലേക്ക് അവര്‍ പ്രവേശിക്കും. മനഃശാസ്ത്ര കൗണ്‍സലിംഗ് വിദഗ്ദ്ധര്‍ക്ക് ഇവരെ ഈ വിഷാദ രോഗത്തില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കാനായേക്കും. എങ്കിലും ജീവിതസായാഹ്നത്തെ കുറിച്ചു ള്ള ഉത്കണ്ഠ അവരെ പിന്തുടരുന്നു. ഈ അവ സ്ഥ നാണയത്തിന്‍റെ ഒരു വശം.
ഇതിന്‍റെ മറുവശം അതീവ വിചിത്രവും സങ്കീര്‍ണ്ണവുമാണ്. മക്കളുടെ കടുത്ത അവഗണന അനുഭവിക്കുന്ന ചിലരുടെ വേദന ഒട്ടും രഹസ്യമല്ല. കാരണം പൊ തുജനത്തിന്‍റെ മുമ്പില്‍ അരങ്ങേറുന്ന ചില ട്രാജഡികള്‍ ഉള്‍ക്കൊള്ളാനാകാതെ ബന്ധപ്പെട്ട മാതാപിതാക്കള്‍ മാത്രമല്ല കുടുംബങ്ങളുടെ സുസ്ഥിരത ആഗ്രഹിക്കുന്ന സജ്ജനങ്ങളും പകച്ച് നില്‍ക്കുകയാണിന്ന്. സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെയും സ്വീകാര്യതയുടെയും ജോലിയുടെയും ഉയര്‍ച്ചതാഴ്ചകള്‍ക്ക് അതീതമായി സര്‍ വ്വരേയും അമ്പരപ്പിക്കുന്ന ഒരു അ വസ്ഥാവിശേഷത്തിലേക്കാണ് ഈ കൃതഘ്നതാനാടകം ചെ ന്നെത്തിനില്‍ക്കുന്നത്. സമൂഹത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനാവാത്തവിധം മാതാപിതാക്കള്‍ അപമാനിതരാകുന്ന അ വസ്ഥ ഇന്ന് ഒരു വാര്‍ത്തയല്ലാത്തവിധം ഫണം വിടര്‍ത്തി വിഷം ചീറ്റുന്നു.
ഒരു സംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജി ഇക്കാര്യത്തെകുറിച്ച് തന്‍റെ ഹൃദയം തുറന്നത് ചിന്താവിഷയമാകട്ടെ. അര്‍ബുദത്തിന്‍റെ വേദന സഹിച്ച് ദീര്‍ഘകാലം രോഗിയായിരുന്ന താരതമേന്യ പ്രായംകുറഞ്ഞ ഒരമ്മയുടെ മകള്‍ (എന്ന് വിശേഷിപ്പിക്കാ മോ?) അമ്മയുടെ മരണം കഴി ഞ്ഞ് പത്ത് ദിവസം പോലും ആ കുന്നതിനുമുന്‍പ് 18-ാം ജന്മദിനത്തില്‍ യാതൊരു നിലയിലും കൂ ട്ടിച്ചേര്‍ക്കാനാവാത്ത ഒരു യുവാ വിനോടൊപ്പം ഒരജ്ഞാത സ്ഥലത്തേക്ക് പോയി. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ്സ് കോര്‍പ്പ സ് ഹര്‍ജിയെ തുടര്‍ന്ന് കമിതാക്കളെ പോലീസ് ജഡ്ജിയുടെ മു മ്പില്‍ ഹാജരാക്കി. അമ്മയുടെ മരണശേഷം പൊടുന്നനെയുണ്ടായ ഒരു തീരുമാനമായിരുന്നില്ല ഇ തെന്ന് ന്യായാധിപന്‍ മനസ്സിലാക്കി. അര്‍ബുദത്തിന്‍റെ വേദനയുമായി അമ്മ ശരശയ്യയില്‍ കിടക്കുമ്പോള്‍ താന്‍ പ്രാണനുതുല്യം സ്നേഹിച്ച ഈ മകള്‍ ഒരു മിസ്സ്ഡ് കോളിനെതുടര്‍ന്ന് എവിടെയോ കണ്ടുമുട്ടിയ ഒരുവനുമായി രഹസ്യകേന്ദ്രങ്ങളില്‍ സല്ലപിക്കുക യും വിവാഹം രജിസ്റ്റര്‍ ചെയ്യാനു ള്ള രഹസ്യനീക്കങ്ങള്‍ നടത്തുകയുമായിരുന്നു. അമ്മയുടെ മരണംപോലും ഈ പെണ്‍കുട്ടിയുടെ ഉറച്ച തീരുമാനത്തെ മറികടക്കാവുന്ന ഒരു സംഭവമായിരുന്നില്ല. അവള്‍ ആവേശപൂര്‍വ്വം കാത്തിരുന്നത് അവളുടെ പതിനെട്ടാം ജന്മദിനത്തില്‍ കൈവരാന്‍പോകുന്ന അവകാശങ്ങളെ കുറിച്ചായിരുന്നു! ഇവള്‍ വിവാഹരജിസ്ട്രേഷന്‍ ചെയ്ത യുവാവിന്‍റെ മുന്‍കാലചരിത്രം നിയമപാലകവൃത്തങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ഒരു പിതാവുകൂടിയായ ഈ ന്യാ യാധിപന്‍ ഇവരുടെ ഭാവിജീവിതത്തിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ബോധവാനായിരുന്നതിനാലാണ് ആദ്യം പെണ്‍കുട്ടിയെയും പിന്നീട് യുവാവിനെ യും തന്‍റെ ചേംബറിലേക്ക് വിളി ച്ച് വ്യക്തിപരമായി സംസാരിച്ചത്. അര്‍ബുദം കാര്‍ന്ന് തിന്ന് വേദന സഹിച്ച് അകാലചരമമടഞ്ഞ അ മ്മയുടെ വേദന ഈ പെണ്‍കുട്ടി യെ അശേഷം ബാധിച്ചിരുന്നില്ല. പല കുറ്റകൃത്യങ്ങളിലും പിടിക്കപ്പെട്ടവനാണ് താന്‍ ദാഹിച്ച് മോ ഹിച്ച് ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ച പയ്യനെന്ന് പരോക്ഷമായി മനസ്സിലാക്കികൊടുക്കാനു ള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കേ സ് തന്‍റെ ബഞ്ചില്‍നിന്ന് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ ക്ക് നല്‍കി അദ്ദേഹം പിന്‍വാങ്ങി. നിയമപരമായി അനുവാദമുള്ളതുകൊണ്ട് അവര്‍ക്കെതിരെ ഒരു വിധിയും നിലനില്‍ക്കില്ലെന്നും എ ന്നാല്‍ അങ്ങനെയൊരു വിധി നല്‍കാന്‍ തന്‍റെ മനഃസാക്ഷി സ മ്മതിക്കുന്നില്ലയെന്നും നല്ല പിതാവുകൂടിയായ ആ ന്യായാധിപന്‍ പങ്കുവെച്ചത് വലിയ വികാരവായ്പ്പോടെയായിരുന്നു. സ്വാഭാവിക മായും മറ്റൊരു ബഞ്ചില്‍ നിന്ന് കമിതാക്കള്‍ക്ക് നിയമപ്രകാരമുള്ള അനുകൂലവിധി സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമെങ്കി ലും ജീവിതം ആ തീരുമാനത്തിന് കൊടുക്കുന്ന അന്തിമവിധി കാ ലം തെളിയിച്ചിട്ടുണ്ടാകണം. ദീര്‍ ഘകാലത്തെ അന്വേഷണങ്ങള്‍ ക്കുശേഷം മാതാപിതാക്കളും കു ടുംബാംഗങ്ങളും മറ്റും മക്കളുമാ യി ആലോചിച്ച് തീരുമാനത്തിലെത്തുന്ന ചില വിവാഹകരാറുകള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേ ണ്ടി നാടകീയമായ വിധത്തില്‍ പി ച്ചിച്ചീന്തുന്ന മക്കളുടെ എണ്ണം ഇ ന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
പല കുടുംബങ്ങളിലും വിവാ ഹാഘോഷം പോലെതന്നെയാ ണ് വിവാഹനിശ്ചയവും. ക്ഷണക്കത്തും മറ്റും അച്ചടിച്ച് വലിയ സദ്യയും ഒക്കെ ആയിട്ടാണ് കൊ ണ്ടാടുന്നത്. വിശ്വാസ പാരമ്പര്യമുള്ള ചില കുടുംബങ്ങളില്‍പോ ലും കഴിഞ്ഞ നാലഞ്ച് വര്‍ഷ ങ്ങള്‍ക്കുള്ളില്‍ അരങ്ങേറിയ സം ഭവങ്ങള്‍ വിശ്വാസസമൂഹത്തിന്‍റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. മാതാപിതാക്കള്‍ സമ്മതക്കല്യാണത്തിന് (ഇന്ന് മാമോദീസയടക്കം എല്ലാം കല്യാണാഘോഷമാണ ല്ലോ) ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് തിരികെ വീട്ടിലെത്തുമ്പോള്‍ എങ്ങോട്ട് പോയെന്നോ, ആരുടെ കൂടെ പോയെന്നോ ഒരു സൂചനപോ ലും നല്‍കാതെ വീട് വിട്ടിറങ്ങു ന്ന പെണ്‍കുട്ടികള്‍ ജീവിതത്തില്‍ വെച്ച് പുലര്‍ത്തുന്ന സ്വയം ഭര ണാധികാരം പല കുടുംബങ്ങളെ യും തകര്‍ക്കുന്നു. വിദ്യാഭ്യാസം, ജോലി എന്നിവയെല്ലാം സ്ത്രീ ശാക്തീകരണ ഘടകങ്ങളാണെ ങ്കിലും തെറ്റായ തീരുമാനങ്ങള്‍ ക്ക് അത് ഹേതുവാകുന്നുവെങ്കില്‍ കുടുംബമെന്ന സ്ഥാപനത്തിന് അല്പ്പായുസ്സ് മാത്രമേയുള്ളൂ. സു ദീര്‍ഘമായ വേദപഠനവും വിവാ ഹപൂര്‍വ്വക്ലാസ്സുകളും മറ്റും മുറ യ്ക്കു നടക്കുന്നുണ്ടെങ്കിലും ഇവയെല്ലാം വിശ്വാസത്തിലധിഷ്ഠിതമായ യാഥാര്‍ത്ഥ്യബോധ്യത്തിലേ ക്ക് യുവജനങ്ങളെ നയിക്കുന്നു ണ്ടോ? അവകാശങ്ങള്‍ക്ക് ധാര്‍ മ്മികമുഖം നഷ്ടപ്പെട്ടാല്‍ പി ന്നെ അവകാശങ്ങള്‍കൊണ്ട് മനുഷ്യന് പ്രയോജനമില്ല. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള അസാധാരണ സിനഡ് നടന്നുവെന്നത് ശരിതന്നെ. ഇതിന്‍റെ സത്ഫലങ്ങള്‍ ഇടവകതലത്തിലേക്ക് ഇനിയും കിനിഞ്ഞിറങ്ങേണ്ടതുണ്ട്. സ്ഥാ പനവല്‍ക്കരണത്തിനും ധൂര്‍ത്തി ന്‍റെ അകമ്പടിയുള്ള മഹാസമ്മേളനങ്ങള്‍ക്കും പിന്നാലെ പോകുമ്പോള്‍ ഗാര്‍ഹികസഭയുടെ പ്ര ശ്നപരിഹാരങ്ങളിലേക്ക് ഫലപ്രദമായി ഇറങ്ങിച്ചെല്ലാന്‍ സമയമില്ലാതാകുന്നു. പ്രായാധിക്യം മൂലം പൊതുസ്ഥലങ്ങളില്‍ നടതള്ളപ്പെ ടുന്ന മാതാപിതാക്കളുടെ ശോചനീയാവസ്ഥ ഒരു സംസ്ക്കാരത്തി നും ഭൂഷണമല്ല. അവഗണനമൂലം മാതാപിതാക്കളുടെ ഒരിറ്റ് കണ്ണീര്‍ വീഴുന്ന കുടുംബങ്ങള്‍ കല്ലിനുമേല്‍കല്ല് ശേഷിക്കാനാവാത്ത വിധം തകര്‍ന്നടിയുന്ന ഒരവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന ശക്തമായ സന്ദേശം ധാര്‍മ്മികതയുള്ള മതനേതാക്കന്മാര്‍ അവഗണിക്കരുത്. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാന്‍ സാധിക്കൂ.
“നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികള്‍ അല്ലല്ലോ. അവര്‍ ജീവിതാസക്തിയുടെ സന്താന ങ്ങളല്ലേ. നിങ്ങളിലൂടെ വന്നെത്തിയെങ്കിലും നിങ്ങളല്ല അവരുടെ ആരംഭഹേതു. നിങ്ങളോടൊപ്പമു ണ്ടെങ്കിലും അവര്‍ നിങ്ങളുടെ സ്വ ന്തമെന്ന് പറയാമോ” എന്ന് തുട ങ്ങുന്ന ഖലീല്‍ ജിബ്രാന്‍റെ വാ ക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണിന്ന്.
കരളലിയിക്കുന്ന രണ്ട് സംഭവങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ തിരുനാളായ ക്രിസ്മസ്സിന് ഒരാ ഴ്ചമുന്‍പ് കൊച്ചിയില്‍ നടന്ന സംഭവം അതീവവേദനയോടെ യാണ് ലോകം അറിഞ്ഞത്. കാ ക്കനാട്ടെ ഫ്ളാറ്റില്‍ പതിന്നാലാം നിലയിലെ അപ്പാര്‍ട്ട്മെന്‍റില്‍ കു ടുങ്ങിപ്പോയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ താ ഴെ വീണ് മരണമടഞ്ഞ മേഘ എ ന്ന അമ്മയുടെ സ്വന്തം കുഞ്ഞിനോടുള്ള സാഹസികസ്നേഹം അടുത്തകാലത്തൊന്നും വിസ്മൃതിയിലേക്ക് ആണ്ടുപോകില്ല. ശ ക്തമായ കാറ്റില്‍ വാതില്‍ അടഞ്ഞപ്പോള്‍ അത് ഓട്ടോമാറ്റിക്ക് ലോക്കായി. അടുത്ത മുറിയില്‍ കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള ക രച്ചില്‍; പിടിച്ചു നില്‍ക്കാനാകാതെ, പിടയുന്ന ഹൃദയത്തോടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ പാരപ്പെറ്റില്‍ നിന്ന് പിന്‍ഭാഗത്തെ ബാല്‍കണിയിലൂടെ കയറി വാതില്‍ തുറന്ന് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ആ അമ്മ 170 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതാണ് അമ്മ!! ഈ സ്നേഹം മക്കള്‍ തിരിച്ചറിയുന്നുണ്ടോ?


മൂലമറ്റത്ത് നടന്ന കദനകഥ കണ്ടവരുടെയും വായിച്ചറിഞ്ഞവരുടെയും കണ്ണുകള്‍ നീര്‍ച്ചാലുകളാക്കി മാറ്റി. ഇക്കഴിഞ്ഞ ഡിസംബര്‍ 16-ന് മൂലമറ്റം ജി.വി. ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അനഘ വാഹനാപകടത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി ക്രിസ്മസ്സ് തലേന്ന് മരണപ്പെട്ട അ നഘയുടെ മൃതദേഹം ക്രിസ്മസ്സ് ദിനത്തില്‍ സ്കൂളില്‍ പൊതുദര്‍ ശനത്തിന് വെച്ചപ്പോള്‍ വന്നുചേര്‍ന്ന ജനാവലി ആ രംഗം ക ണ്ട് പൊട്ടികരഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് മകളുടെ കാലിലെ പാദ സരം പിതാവ് പണയംവെച്ചിരുന്നു. ക്രിസ്മസ്സിന് മകള്‍ക്ക് അത് തിരിച്ചുകൊടുക്കാമെന്ന ഉറപ്പോടെയായിരുന്നു കടുത്ത ദാരിദ്ര്യം മൂലം പിതാവ് ഇങ്ങനെ ചെയ്തത്. അദ്ദേഹം അവള്‍ക്ക് നല്‍കിയ വാഗ്ദാനമോര്‍ത്ത് വേറൊരാളെ പറഞ്ഞയച്ച് പണയം എടുപ്പിച്ചു. സ്കൂളില്‍ പൊതുദര്‍ശനം നടന്ന വേളയില്‍ ആ സ്നേഹപിതാവ് ഈറനണിഞ്ഞ കണ്ണുകളോടെ അത് മകളുടെ തണുത്ത കാലില്‍ ചാര്‍ത്തിക്കൊടുത്തു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഈ സ്നേഹബന്ധത്തിന് 2016 സമ്മാനിച്ച ഹൃദയഭേദകമായ ഓര്‍മ്മ ക്കുറിപ്പുകളായിരുന്നു മേലുദ്ധരിച്ച രണ്ട് സംഭവങ്ങള്‍.
ഈ രണ്ട് സംഭവങ്ങളുടെയും വെളിച്ചത്തില്‍ മക്കള്‍ സ്വന്തം ജീ വിതത്തെകുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തിയിരുന്നെങ്കില്‍! നൊന്ത് പ്രസവിച്ചതിനും കഷ്ടപ്പെട്ട് വളര്‍ത്തിയതിനും മാതാപിതാക്കള്‍ക്കുള്ള പ്രതിസ്നേഹമാ ണോ പൊടുന്നനെയുള്ള വൈ കാരിക തീരുമാനങ്ങള്‍? നവമാധ്യമങ്ങള്‍ തങ്ങളെ നാശത്തിലേക്ക് നയിക്കുന്നുവെന്ന തിരിച്ചറിവ് എ ന്തേ മക്കളേ നിങ്ങള്‍ക്ക് അന്യമാകുന്നു? കുട്ടികള്‍ ബന്ധപ്പെട്ട സൈബര്‍ കേസുകള്‍ 2016-ല്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ ദ്ധിച്ചുവെന്നത് മാതാപിതാക്കളും മക്കളും അദ്ധ്യാപകരും അതീവ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ മാംസ വും ചോരയും നീരുമല്ലേ മക്കളാ യി രൂപാന്തരീകരണം സംഭവിക്കുന്നത്? മാതാപിതാക്കളില്‍ നിന്നു ള്ള അനുഭവപാഠങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്നുള്ള ഡാറ്റകളേക്കാളും ശക്തിയുള്ളതാണെന്ന് എന്തുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കുന്നില്ല? സ്നേഹമെന്നത് നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാ വുന്ന വരികളല്ല എന്ന ഫ്രാന്‍സീ സ് പാപ്പയുടെ അര്‍ത്ഥപൂര്‍ണ്ണമാ യ ഉപദേശം ഡിലിറ്റ് ചെയ്യപ്പെടാനാവാത്ത സന്ദേശമായി ഹൃദയത്തിന്‍റെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാം.
ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ 2016-ല്‍ സ്ഥാനംപിടിച്ച “യു ഓണ്‍ലി ലിവ് വണ്‍സ്” (YOU ONLY LIVE ONCE – YOLO) എ ന്ന പുതിയ പദം യുവജനങ്ങളെ വഴി നടത്തട്ടെ.
fr.falapatt@gmail.com

Leave a Comment

*
*