Latest News
|^| Home -> Suppliments -> Familiya -> വന്ദ്യനായ സന്ദര്‍ശകന്‍

വന്ദ്യനായ സന്ദര്‍ശകന്‍

Sathyadeepam

ഒരു സുഹൃത്തും ഞാനുംകൂടി ഒരു വയോധികയെ സന്ദര്‍ശിക്കാന്‍ പോയി. കിടപ്പുരോഗിയെന്നു പറയാനാവില്ലെങ്കിലും ഒരു വിധം രോ ഗാവസ്ഥയിലാണവര്‍. കുറേക്കാലം മുമ്പ് ഒന്നു വീണു. വലത്തെ കാലി ന് ഒടിവുണ്ടായി. മക്കള്‍ ചികിത്സിപ്പിച്ചു. പക്ഷേ, കാലിന്‍റെ ബലക്ഷ യം ഇന്നുമുണ്ട്. സ്വയം നടക്കാന്‍ പാടില്ല. ഞങ്ങളെ കണ്ടതേ കിടക്കയില്‍ എഴുന്നേറ്റിരുന്നു; അവര്‍ സംസാരിക്കാന്‍ തുടങ്ങി. എന്തൊരുത്സാഹം! സ്പര്‍ശിക്കാത്ത വിഷയങ്ങളില്ല. വീട്ടുകാര്യം, നാട്ടുകാ ര്യം ഇങ്ങേയറ്റം നോട്ടുകാര്യം വരെ! രോഗിയെങ്കിലും അവരുടെ സംഭാ ഷണത്തിലെ ആവേശം ഒന്നു കാ ണേണ്ടതായിരുന്നു.
കുറ്റിയോടു ചേര്‍ത്തു കുറുകി യ കയറില്‍ കെട്ടിയിട്ട ഒരു പശുവി നെപ്പോലെയാണവര്‍ എന്നു തോ ന്നി. മൂത്ത മകള്‍ വിവാഹിത. മകന്‍ വിദേശത്താണ്. മരുമകളും പേരക്കുട്ടിയും കാലത്തെ പോയാല്‍ വൈകിയേ വരൂ. ആവശ്യങ്ങള്‍ നടത്തികൊടുക്കാന്‍ ഹോംനേഴ്സുണ്ട്. പ്രഭാതകര്‍മങ്ങള്‍, കുളി, ഭക്ഷ ണം തുടങ്ങിയവയെല്ലാം നിവര്‍ത്തിച്ചുകൊടുക്കാന്‍ പരിശീലനം സി ദ്ധിച്ച ശുശ്രൂഷക. അധികം സംസാരിക്കില്ല. ജോലി ഒതുങ്ങിക്കഴിഞ്ഞാല്‍ മുറിയുടെ ഒരു മൂലയ്ക്കു മിണ്ടാതെ ഇരുന്നുകൊള്ളും. മറ്റേ മൂലയില്‍ ഒരു ടെലിവിഷന്‍ സെറ്റ്. ഭക്ഷണം തയ്യാറാക്കാന്‍ വരുന്ന സ്ത്രീ രാവിലെ എത്തി കുറേക്കഴിയുമ്പോള്‍ സ്ഥലം വിടുകയും ചെയ്യും. മടുപ്പിക്കുന്ന നിശ്ശബ്ദതയിലും ക്രമം തെറ്റാതെയുള്ള ജീവിതചര്യയിലും മനുഷ്യസമ്പര്‍ക്കമോ സുഹൃദ്ബന്ധമോ ഇല്ലാതെ ‘വല്യ പേരമ്മ’യെന്നു വീട്ടുകാരും മറ്റുള്ളവരും വിളിക്കുന്ന ആ സാധ്വി കാ ലം കഴിക്കുന്നു. വൈകുന്നേരങ്ങളില്‍ കൊച്ചുമകന്‍റെ സാന്നിദ്ധ്യവും മരുമകളുടെ സംഭാഷണവും കു രിശു വരയ്ക്കാറായി എന്ന ഹോം നഴ്സിന്‍റെ ഓര്‍മ്മപ്പെടുത്തലും നീണ്ട ഏകാന്തതയിലുള്ള അല്പവിരാമങ്ങളാണ്.
സാമാന്യം സമ്പത്തുള്ള വീ ട്ടില്‍ കുറവുകളൊന്നും അറിയാ തെ കര്‍ത്തവ്യബോധമുള്ള മകന്‍റെ സംരക്ഷണയില്‍ സ്നേഹമുള്ള മരുമകളോടൊപ്പം താമസിക്കുന്ന ഈ അമ്മയ്ക്ക് എന്തെങ്കിലും ബു ദ്ധിമുട്ടുണ്ടോ? ഉണ്ട്, തീര്‍ച്ചയായുമുണ്ട്. അവരുടെ സംഭാഷണത്തില്‍ നിന്നും അതാണു ഞങ്ങള്‍ മനസ്സിലാക്കിയത്. ഇരുണ്ടും വെളുത്തും പോകുന്നു. ഇരിപ്പും കിടപ്പുംതന്നെ. എത്ര നേരമെന്നു വച്ചാ? മടുത്തു. ഒരുത്തരും ഈ വഴിയൊന്നും കയറിവരികേല. ആര്‍ക്കും സമയമില്ലാഞ്ഞിട്ടാ. പണ്ടത്തെപ്പോലെയല്ലല്ലോ ഇപ്പോള്‍; വല്യപേരമ്മ ഒരു നെടുവീര്‍പ്പോടെ നിര്‍ത്തി. കുറേ നേരത്തെ വര്‍ത്തമാനത്തിനു ശേ ഷം ഞങ്ങള്‍ യാത്ര പറഞ്ഞു.
പടിയിറങ്ങുമ്പോള്‍ ഞാന്‍ പഴയകാലത്തെപ്പറ്റി ഓര്‍ത്തുപോയി. പഴയ എന്നു പറഞ്ഞാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാലം.
നമ്മുടെ കര്‍ത്താവു കുടുംബസന്ദര്‍ശനങ്ങള്‍ക്കു വലിയ വില കല്പിച്ചിരുന്നു. അവിടുന്നു സന്ദര്‍ ശനം തുടങ്ങിയതെപ്പോഴാണെ ന്നോ? മാതാവിന്‍റെ ഗര്‍ഭത്തിലായിരിക്കുമ്പോള്‍! ഗര്‍ഭിണിയായ ഏലീശാമ്മയെ കാണാന്‍ പോകുമ്പോള്‍ പരി. മറിയവും ഗര്‍ഭിണിയായിരുന്നു. ഏലീശാ മാതാവിനെ വിളിച്ചി ല്ല. പക്ഷേ, അവള്‍ ‘ഗര്‍ഭിണിയായ വിവരം കേട്ട് അവളെ ചെന്നു കണ്ട് അവളോടൊപ്പം വസിച്ചു മൂന്നു മാ സംവരെ ശുശ്രൂഷ ചെയ്യുക’യായിരുന്നു ആ നല്ല ബന്ധു. ക്ഷണിക്കപ്പെടാതെ ഒരു ബന്ധുവീട്ടിലേക്കു കയറിച്ചെല്ലാന്‍ മടിക്കുന്ന നമുക്ക് ഇതാ, ഇവിടെ നമ്മുടെ കന്യകാമാതാവു മാതൃക കാട്ടുന്നു.
മരത്തില്‍ കയറിയിരുന്ന സക്കേ വൂസിനോട്, (അയാള്‍ ജനങ്ങള്‍ക്ക് അനഭിമതനായ ഒരു ധനാഢ്യനായിരുന്നു). അവിടുന്നു കല്പിച്ചതെന്താണ്? ‘സക്കേവൂസേ, വേഗം ഇറ ങ്ങി വരൂ, എനിക്ക് ഇന്നു നിന്‍റെ ഭവനത്തില്‍ താമസിക്കേണ്ടിയിരിക്കുന്നു.’ ഹൊ, എന്തൊരു കാരുണ്യം! കര്‍ത്താവിന്‍റെ സന്ദര്‍ശനം സക്കായിയുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ കാരണമായി. അവന്‍റെ ഭവനത്തിലേക്കു രക്ഷ കടന്നുവന്നു. ഇതു ക്ഷണിക്കാത്ത ഒരു ആതിഥ്യത്തിന്‍റെ കഥ.
നമ്മുടെ ഈശോയുടെ ഗൃഹസന്ദര്‍ശനങ്ങളില്‍ നാം അവിടു ത്തെ പിഞ്ചെന്നാല്‍ ഒരു കാര്യം മ നസ്സിലാക്കാം. അവിടുന്നു സന്ദര്‍ ശിച്ചതാരെയായിരുന്നു? യാതൊരു വേര്‍തിരിവുമില്ലാതെ വിവിധ തരക്കാരെ അവരുടെ ഭവനങ്ങളില്‍ ഈശോരാജന്‍ ചെന്നു കാണുകയായിരുന്നു – രോഗികള്‍, മരണാസ ന്നര്‍, മരിച്ചവര്‍, പാവങ്ങള്‍, ധനികര്‍, ഫരിസേയര്‍, ചുങ്കക്കാര്‍, വിധവ, സഹോദരിമാര്‍ (ലാസറിന്‍റെ).
സിനഗോഗില്‍ സംസാരിച്ചുകൊണ്ടിരുന്ന കര്‍ത്താവ് അവിടെനിന്നു പോയതു ശിമയോന്‍റെ വീട്ടിലേക്കായിരുന്നു. അയാളുടെ ഭാ ര്യാമാതാവിന്‍റെ കലശലായ പനി അവിടുന്നു സുഖമാക്കിയതും മ നോഹരമായ ഒരു ഗൃഹസന്ദര്‍ശനത്തിന് ഉദാഹരണം.
യോആറാശിന്‍റെ ദുഃഖം കണ്ടു മനസ്സലിഞ്ഞ ഈശോ അയാളോ ടു കരയരുത് എന്നു പറഞ്ഞപ്പോള്‍ അയാള്‍ എത്രമാത്രം ആശ്വസിച്ചിരിക്കും. പിന്നീടു തന്‍റെ പുത്രിയെ ജീവനോടെ കണ്ടപ്പോള്‍ ആ സിന ഗോഗ് പ്രമാണി അനുഭവിച്ച ദിവ്യാ നന്ദം, അതു നല്കാന്‍ ദൈവപുത്രനല്ലാതെ ആര്‍ക്കാണു കഴിയു ക? നയിന്‍നഗരത്തിലെ മരിച്ച യു വാവിന്‍റെ വിധവയായ അമ്മയെ യും കരയേണ്ട എന്ന് അരുളിച്ചെ യ്ത് ഈശോ ആശ്വസിപ്പിച്ചതും അവള്‍ക്കു സമാധാനം നല്കിയ തും വി. ലിഖിതത്തില്‍ നാം വായിക്കുന്നു.
മര്‍ത്താമറിയമാരുടെ വീട്ടില്‍ കര്‍ത്താവ് ഇടയ്ക്കിടെ പോയിരു ന്നു. തന്‍റെ വചനങ്ങള്‍ ശ്രവിച്ചു പാ ദത്തിങ്കല്‍ ഇരുന്ന മറിയത്തെയും സല്ക്കാരാദികളില്‍ വ്യാപൃതയായിരുന്ന മര്‍ത്തായെയും അവിടുന്നു സമൃദ്ധമായി അനുഗ്രഹിച്ചത് അവരുടെ സഹോദരനായ ലാസറിനെ ഉയര്‍പ്പിച്ചുകൊടുത്തുകൊണ്ടാണ്.
ചുങ്കക്കാരന്‍ ലേവി ഒരുക്കിയ വിരുന്നില്‍ സംബന്ധിച്ചു ‘ഞാന്‍ വന്നതു പശ്ചാത്താപത്തിലേക്കു പാപികളെ വിളിക്കാനാണ്’ എന്ന് അരുള്‍ ചെയ്തതും ഫരിസേയ ന്‍റെ വീട്ടില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ പാപിനിയായ മഗ്ദലേന യ്ക്ക് അപരാധവിമുക്തി നല്കിയ തും അവിടുത്തെ മഹാകാരുണ്യ ത്തിന്‍റെ ചെയ്തികളല്ലേ?
കര്‍ത്താവു പ്രവേശിച്ച ഭവനങ്ങളിലെല്ലാം തെറ്റുതിരുത്തലുകളും അനുഗ്രഹപ്രാപ്തിയും ആനന്ദവും സമാധാനവും കടന്നുവന്നതായി നമുക്കു കാണാം. ദുഃഖവും വേദന യും ഉള്ളയിടങ്ങളില്‍ മാത്രമല്ല ദി വ്യനാഥന്‍ തന്‍റെ സാന്നിദ്ധ്യമരുളിയത്. വിവാഹസല്ക്കാരത്തില്‍ സം ബന്ധിക്കുന്നതും വിരുന്നുകളില്‍ പങ്കെടുക്കുന്നതും ബന്ധുക്കാരും ചാര്‍ച്ചക്കാരുമൊരുമിച്ച് ആണ്ടുതോ റും പെസഹാത്തിരുനാള്‍ ആഘോഷിക്കാന്‍ പോകുന്നതും മനുഷ്യപുത്രന്‍റെ സമൂഹബന്ധപ്പെടലുകളു ടെ ദൃഷ്ടാന്തങ്ങളാണ്.
നമ്മുടെ കര്‍ത്താവിന്‍റെ ഈ ദി വ്യസന്ദര്‍ശനങ്ങളുടെയും സമ്പര്‍ ക്കങ്ങളുടെയും വെളിച്ചത്തില്‍ ഇ ന്നത്തെ മനുഷ്യര്‍ ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. നമുക്കു ചുറ്റും നമ്മുടെ സാന്നി ദ്ധ്യം ആഗ്രഹിക്കുന്ന പലരെയും നാം ഒഴിവാക്കുന്നത് അവര്‍ നമ്മെ അങ്ങോട്ടു വിളിച്ചില്ലല്ലോ എന്ന (അ)ന്യായം ഉന്നയിച്ചാണ്. രോഗാ വസ്ഥയിലോ വാര്‍ദ്ധക്യത്തിലോ കഴിയുന്ന എത്രയോ പേരെ കണ്ടില്ലെന്നു നടിച്ചു നാം കടന്നുപോകുന്നു! വീടുവിട്ട് ഇറങ്ങിച്ചെന്നു മറ്റുള്ളവരെ കാണാന്‍ പറ്റാത്ത നിലയില്‍ നിസ്സഹായരായവരുടെ അടുത്തു വല്ലപ്പോഴുമൊന്നു പോകുന്ന തും അവര്‍ക്ക് ആനന്ദം പകരുന്ന കാര്യങ്ങള്‍ സംസാരിക്കുന്നതും പലതരത്തിലും അവരെ സന്തോഷിപ്പിക്കുന്നതും വലിയ പുണ്യമാണ്. വിശക്കുന്നവന് ആഹാരം ന ല്കുന്നവരാണല്ലോ നാം. ഏകാന്തതയനുഭവിക്കുന്നവര്‍ക്ക് ഒരുതരം വിശപ്പാണ്, മനുഷ്യസംസര്‍ഗത്തിനുവേണ്ടിയുള്ള വിശപ്പ്. ‘സമയം കിട്ടുന്നില്ല’ എന്ന ഉടക്കുന്യായം പ റഞ്ഞ് ഇത്തരം സത്പ്രവൃത്തികളില്‍നിന്ന് ഒഴിഞ്ഞുമാറുന്നവരാണേറെയും.
അന്ത്യശ്വാസം വലിച്ചുകിടക്കുന്നവരുടെ മുറിയില്‍ തിങ്ങിക്കൂടി അഞ്ച് ‘ആകാശങ്ങളിലിരിക്കുന്ന’ ചൊല്ലി മരണം കാണാന്‍ കാത്തിരിക്കുന്നവരുടെ ആ പ്രവൃത്തി അ വര്‍ക്കുവേണ്ടി മാത്രമാണ്; മരണാസന്നര്‍ക്കുവേണ്ടിയല്ല. വല്യ പേരമ്മമാരും പേരപ്പന്മാരും നിങ്ങളെ ഒന്നു കാണാനും നിങ്ങളോടു മി ണ്ടാനും കൊതിച്ചുകൊതിച്ചു വര്‍ ഷങ്ങള്‍ താണ്ടി വിടപറഞ്ഞു കഴിയുമ്പോള്‍ ഇല്ലാത്ത നേരം കണ്ടെ ത്തി ലേബല്‍ പതിച്ച ഒരു റീത്തുമായി ഓടിയെത്തി ക്യാമറയ്ക്കു മുമ്പില്‍ നിന്നുകൊടുക്കുന്ന കപടനാട്യം. ഇതാണോ ദൈവപുത്രനില്‍നിന്നു നാം പകര്‍ത്തിയ മാ തൃക? ഇതിനാണോ അവിടുന്നു നമ്മെ ഒരു സമൂഹത്തിന്‍റെ അംഗങ്ങളാക്കിയത്.
സുവിശേഷവെളിച്ചത്തില്‍ നമുക്കൊരു ആത്മപരിശോധന നട ത്താം, ഈ പുതുവര്‍ഷത്തില്‍.
Mob: 9447168669

Leave a Comment

*
*