ഒത്തൊരുമ

ഒത്തൊരുമ

ഒന്നിലധികം പേരുടെ സാന്നിദ്ധ്യത്തില്‍ അവരോടു ചേര്‍ന്ന് ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്നതാണ് ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഒരു മികച്ച റിസള്‍ട്ടുണ്ടാക്കിയെടുക്കാന്‍ ഗ്രൂപ്പിലുള്ള എല്ലാ വ്യക്തികളുടെ കഴിവും മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ വിദ്യാര്‍ത്ഥിയാണോ ഉദ്യോഗാര്‍ത്ഥിയാണോ എന്നതില്‍ കാര്യമില്ല. മറിച്ച് നിങ്ങളുടെ വ്യക്തിത്വം ഒരു ഗ്രൂപ്പിനൊപ്പം സഹകരിക്കാന്‍ പര്യാപ്തമാണോ എന്നത് വ്യക്തിത്വ സവിശേഷതയാണ്.

ഒന്നിലധികം വ്യക്തികളോടൊപ്പം പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍, അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ് കാണിക്കുക. എല്ലാവരുടെയും സംഭാവനകള്‍ക്ക് – അതെത്ര ചെറുതായാലും – മൂല്യം കല്പിക്കുക. എല്ലാ വിവരങ്ങളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുക. കൃത്യമായ ആശയവിനിമയം ഉറപ്പുവരുത്തുക പ്രചോദനാത്മകമായ ഭാഷയും പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. ഒത്തു ശ്രമിച്ചാല്‍ മലയും പോരുമെന്ന ചൊല്ല് തീര്‍ത്തും അന്വര്‍ത്ഥമാണ്. കൂട്ടുകാരേ, നമുക്ക് അതിനുള്ള മനസ്സാണ് വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org