കിണര്‍ റീചാര്‍ജിംഗ്

കിണര്‍ റീചാര്‍ജിംഗ്

-ഡോ. ജോസ് സി. റാഫേല്‍

കേരളത്തില്‍ ഏകദേശം 3,000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയി രം ചതുരശ്ര അടിയുള്ള മേല്‍ക്കൂരയ്ക്കു മുകളില്‍ ശരാശരി രണ്ടര മുതല്‍ മൂന്നു ലക്ഷം ലിറ്റര്‍ വരെ മഴവെള്ളം ലഭിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരു സെന്‍റ് ഭൂമിയില്‍ ഒരു ലക്ഷത്തില ധികം ലിറ്റര്‍ മഴവെള്ളം വര്‍ഷത്തില്‍ ലഭ്യമാകുന്നു. കുപ്പിവെള്ളത്തിനായി ലിറ്ററിനു 15 രൂപ നിരക്കില്‍ പറയുമ്പോള്‍ ഇപ്രകാരം 15 ലക്ഷം രൂപയുടെ വിഭവമാണു ദൈവം നമു ക്കു സൗജന്യമായി തരുന്നത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 200 സാധാരണ കിണറുകളുള്ള പ്രദേശമാണു കേരളം. ഇത്രയധികം മഴയും അതുപോലെ കിണറുകളുമുള്ള കേ രളത്തില്‍ ജലക്ഷാമം ഉണ്ടാകാന്‍ പാടില്ല. ഈ അവസരത്തില്‍ നാം കിണര്‍ റീ ചാര്‍ജിങ്ങിനെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു.
പലതരത്തിലും ഇതു ചെയ്യാമെങ്കിലും പ്രധാനമായി നാലു വിധത്തില്‍ കിണര്‍ റീ ചാര്‍ജ് ചെയ്യാം. 1) പുരയിടത്തില്‍ ലഭ്യമാകുന്ന മഴവെള്ളത്തെ പുരയിടത്തില്‍ നിന്നു പുറത്തുപോകാതെ കിണറുകളെ കേന്ദ്രീകരിച്ചു മണ്ണില്‍ താഴ്ത്തുക (തീര പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ഇതിനു സാദ്ധ്യതയില്ല). 2) കിണറിനെ കേ ന്ദ്രീകരിച്ചു മഴക്കുഴിയോ ചാലുകളോ തെ ങ്ങിന്‍ തടങ്ങളോ ഉണ്ടാക്കി മഴവെള്ളം മണ്ണില്‍ താഴ്ത്തുക. ഉയര്‍ന്ന പ്രദേശങ്ങളിലും സമതല പ്രദേശങ്ങളിലും ഇതു അനുയോജ്യം. 3) കൃഷി ചെയ്യാന്‍ ഭൂമിയുള്ളവര്‍ കാര്‍ഷിക മുറകളിലൂടെ ജലസംരക്ഷണം നടത്തുക. 4) മേല്ക്കൂരയില്‍ നിന്നുള്ള മഴവെള്ളം പാ ത്തികളിലൂടെ അല്ലെങ്കില്‍ പൈ പ്പിലൂടെ കിണറിനരികത്തേയ്ക്കു കൊണ്ടുവന്നു ഫില്‍റ്റര്‍ സംവിധാ നം ഘടിപ്പിച്ചു മഴവെളളം കിണറി നകത്തേയ്ക്കു കൊടുക്കണം. മേ ല്ക്കൂരയിലെ അഴുക്കുകള്‍ ഫില്‍ റ്റര്‍ ചെയ്യുവാന്‍ അരിപ്പ സംവിധാ നം ഇതിലുണ്ട്. ഫില്‍റ്ററില്ലാതെ ആദ്യമഴയില്‍ പെയ്യുന്ന അഴുക്കുകള്‍ കളയുവാന്‍ ഫസ്റ്റ് ഫ്ളഷ് സംവിധാനം ഉപയോഗപ്പെടുത്തി യും ഇതു ചെയ്യാം. കാലവര്‍ഷത്തിലെയും തുലാവര്‍ഷത്തിലെ യും മഴവെള്ളം ഈ വിധത്തില്‍ കിണറില്‍ ഇറക്കണം. എന്നാല്‍ വേനല്‍മഴയ്ക്കു കിട്ടുന്ന മഴവെള്ളമാണ് ഇതിനേക്കാള്‍ ഫലം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ വേനലില്‍ നമ്മുടെ കിണറില്‍ യ ഥേഷ്ടം വെള്ളം ഉണ്ടാകും. തീരപ്രദേശങ്ങളില്‍ കിണറുകളിലെ ഉപ്പുരസം മാറി ശുദ്ധജലം ലഭിക്കാന്‍ ഇപ്രകാരം മഴവെള്ളം ശേ ഖരിച്ചു കിണറില്‍ ഇറക്കണം.
ഏകദേശം 5,000 രൂപ ചെല വേ ഇതു ചെയ്യുവാന്‍ വേണ്ടി വ രൂ. അല്ലെങ്കില്‍ ഇതിന്‍റെ പാത്തി ക്കും പൈപ്പിനും വേണ്ടി വരുന്ന ചെലവും രണ്ടു പ്ലമ്പര്‍മാരുടെ ഒരു ദിവസത്തെ കൂലിയും മാത്രമാണു ചെലവ്. കേന്ദ്ര ഭൂജല ബോര്‍ഡിന്‍റെ കൃത്രിമ ഭൂജലപരിപോഷണ പരിപാടിയായ ഈ പ ദ്ധതിയെ തൃശൂര്‍ ജില്ലയില്‍ "മഴപ്പൊലിമ" കിണര്‍ റീചാര്‍ജിംഗ് എന്നാണു പേരിട്ടു വിളിക്കുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലാ യി 25,000 കിണറുകളില്‍ ഇത്തരത്തില്‍ കിണര്‍ റീചാര്‍ജ് ചെയ്തു വേനല്‍ ജലനിരപ്പിന്‍റെ കാര്യത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്, ഉപ്പുരസം മാറിയിട്ടുമുണ്ട്.
കിണര്‍ റീചാര്‍ജിങ്ങിനു സ ബ്സിഡി ലഭിക്കും. നിങ്ങളുടെ ഗ്രാമപഞ്ചായത്ത് മെമ്പറെയോ മുനിസിപ്പല്‍ കൗണ്‍സിലറെയോ സമീപിച്ചു താഴെ പറയുന്ന ഗവണമെന്‍റ് ഓര്‍ഡുകള്‍ (തദ്ദേശഭരണവകുപ്പ്) ഉദ്ധരിച്ചു സര്‍ക്കാര്‍ സേവനം ഉപയോഗപ്പെടുത്താം.
1. സ.ഉ. (ആര്‍.ടി.) ന. 296/14 തസ്വഭാ, തീയതി 31.1.2014.
2. സ.ഉ. (എം.എസ്) ന. 4/2016 തസ്വഭാ, തീയതി 11.1.2016 (പേജ് 144 കാണുക).
ആയതിനാല്‍ ഇനി പെയ്യുന്ന മഴക്കാലത്തു നമുക്കു നമ്മുടെ കിണറുകളിലേക്കു മഴവെളളം കടത്തിവിടാം. ഉപ്പുരസത്തെ മാറ്റിനിര്‍ത്താം. ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങള്‍ക്കും സംശയനിവാരണങ്ങള്‍ക്കും തൃ ശൂര്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന മഴപ്പൊലിമ പദ്ധതിയുടെ ഓഫീസിലേക്കു വിളിക്കാം. ഫോ ണ്‍: 0487-2363818, തൃശൂര്‍ ജില്ലാ കളക്ടറേറ്റില്‍ മഴപ്പൊലിമയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നു.
Website: mazhpolima.org
mazhapolima@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org