ത്രാസും കട്ടകളും

ത്രാസും കട്ടകളും

കുസൃതിക്കണക്ക്

ഒരു ത്രാസും നാലു സമചതുരക്കട്ടകളും നിങ്ങളുടെ കൈവശമുണ്ടെന്നു വയ്ക്കുക. ചതുരക്കട്ടകളെല്ലാം ഒരേ പദാര്‍ത്ഥംകൊണ്ടു നിര്‍മിതമാണ്. ഇവയുടെ ഉയരങ്ങള്‍ 6 സെന്‍റിമീറ്റര്‍, 8 സെന്‍റിമീറ്റര്‍, 10 സെന്‍റിമീറ്റര്‍, 12 സെന്‍റിമീറ്റര്‍ വീതമാണ്. ത്രാസിന്‍റെ രണ്ടു തട്ടുകളിലായി അവ വയ്ക്കുക. ത്രാസിനു സന്തുലിതാവസ്ഥ കൈവരണമെങ്കില്‍ ഏതെല്ലാം കട്ടകള്‍ ഓരോ ത്രാസ് പടിയിലും വയ്ക്കണം?

ആറും പന്ത്രണ്ടും ഒരു തട്ടിലും എട്ടും പത്തും മറ്റേ തട്ടിലും വയ്ക്കണം എന്നു പെട്ടെന്നു തോന്നാം.

ഇതു ശരിയല്ല. പിന്നെ എന്താണു വഴി? കട്ടകള്‍ മുറിക്കുകയും അരുത്.

ഉത്തരം:
ചതുരക്കട്ടയുടെ ഉയരം X എങ്കില്‍ വ്യാപ്തം X3 ആയിരിക്കും. അതിനാല്‍ ഇവിടെ ഓരോന്നിന്‍റെയും വ്യാപ്തം 63, 83, 103, 123 ആണല്ലോ. കൂടാതെ
63 + 83 + 103 = 123

അതിനാല്‍ ഉയരം 63, 83, 103 ആയ കട്ടകള്‍ ഒരു തട്ടിലും ഉയരം 12 ഉള്ള കട്ട മറ്റേ തട്ടിലും വയ്ക്കുക. ത്രാസ് സമതുലതാവസ്ഥയിലാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org