പ്രത്യാശ

പ്രത്യാശ

കവിത


ആഗ്ന ജിജോ പുന്നച്ചാലില്‍

ക്ലാസ്സ് VIII

ഈശോയെ, ജീവിതദുഃഖങ്ങള്‍
എന്നെയലട്ടുന്നു, ശത്രുക്കള്‍
എന്‍ ചുറ്റും പെരുകുന്നു
എന്‍ സാന്ത്വനമായങ്ങു വന്നീടണേ.

എന്‍റെ വേദനകള്‍ വര്‍ദ്ധിക്കുന്നു
എന്‍ ചിത്തം നോവുന്നു
എന്‍റെ ശരീരം തളരുന്നു
എന്‍റെ സാന്ത്വനമായങ്ങു വന്നീടണേ

വേദനകളുടെ നടുവില്‍ ഞാന്‍
ഞെരുങ്ങുമ്പോഴും
മനസ്സിന്‍ വിലാപമോര്‍ത്തു
കരഞ്ഞീടുമ്പോഴും
എന്തോ എന്നെ ഉണര്‍ത്തുന്നു
മറ്റൊന്നുമല്ലത്
ഈശോ എന്ന മഹത്വചനം.

കുരിശിലേക്കിതാ ഞാന്‍,
എന്‍റെ കൈകള്‍ നീട്ടുന്നു
ആത്മാവാം ദൈവമേ വരണേ
തിരുരക്തത്താല്‍ അഭിഷേകം ചെയ്യണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org