വിട പറയുമ്പോള്‍

വിട പറയുമ്പോള്‍

കവിത
രീതി : മഞ്ജരി

ഷീല ജോര്‍ജ്

കണ്ടുകണ്ടിരിക്കെ കാഴ്ച മാഞ്ഞു
കാതിലാരോ മൃദുവായോതുന്നുവോ
കരചരണങ്ങള്‍ വേച്ചുപോകവെ
കരുണാമയാ നീ താങ്ങീടുമോ
കുഴയുമെന്‍ മൊഴികള്‍ക്കിടെ
കാണുന്നുവോ തൂവെണ്‍ചിറക്
കരതലത്തിലൊരു തൂവല്‍സ്പര്‍ശവും
കനിവോടെ കദനമകറ്റിയാരോ
കുളിര്‍തെന്നലേറ്റു മയങ്ങി
കുതിര്‍ന്നലിഞ്ഞു പോകയോ ഞാന്‍
കഥയറിയാതെ ആ ചിറകിലെന്നെ
കൊണ്ടുപോകുവതെന്തിനോ
കാണാന്‍ കൊതിച്ചോരെയൊന്ന്
കാണാമറയത്ത്ക്കണ്ടുവല്ലോ
കനികദീപ പ്രഭാവലയത്തില്‍
കൈവല്യ തീരമണയുന്നുവോ ഞാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org