വി. വലെന്‍റയിന്‍ (+270) രക്തസാക്ഷി

വി. വലെന്‍റയിന്‍ (+270) രക്തസാക്ഷി

സെയിന്‍റ്സ് കോര്‍ണര്‍

ക്ളോഡിയ സുദ്വിതീയന്‍റെ മതപീഡനകാലത്ത് രക്തസാക്ഷികളെ സഹായിച്ചിരുന്ന ഒരു പുരോഹിതനാണ് വലെന്‍റയിന്‍. വി. മാരിയൂസും കുടുംബവും വലെന്‍റയിന്‍റെ സഹായത്തിനുണ്ടായിരുന്നു. അവസാനം വലെന്‍റയിനും അറസ്റ്റു ചെയ്യപ്പെടുകയും റോമന്‍ പ്രിഫെക്ടിന്‍റെ അടുക്കലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസം നിഷേധിക്കുകയാണെങ്കില്‍ പല സമ്മാനങ്ങളും നല്കാമെന്ന് പ്രീഫെക്ട് വലെന്‍റയിനോട് വാഗ്ദാനം ചെയ്തു. അവയൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പ്രിഫെക്ട് ആജ്ഞാപിച്ചു. "വലെന്‍റയിനെ വടികൊണ്ടടിക്കു; അനന്തരം അവന്‍റെ തല വെട്ടുക." 270 ഫെബ്രുവരി 14-ാം തീയതി ആയിരുന്നു അദ്ദേഹത്തിന്‍റെ ശിരച്ഛേദനം.

വലെന്‍റയിന്‍റെ സ്മരണയ്ക്കായി ജൂലിയുസു പാപ്പാ പ്രഥമന്‍ ഒരു പള്ളി പണിയുകയുണ്ടായി. വി. ഗ്രിഗറിയുടെ കൂദാശാപുസ്തകത്തില്‍ രക്തസാക്ഷിയായ വലെന്‍റയിന്‍ അനുസ്മിക്കപ്പെടുന്നുണ്ട്.

ഫെബ്റുവാത്തോയുത്തോ എന്ന ദേവിയുടെ ബഹുമാനാര്‍ത്ഥം ഫെബ്രുവരി 15-ാം തീയതി ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ പേര്‍ നറുക്കിട്ടെടുക്കുകയും അവരെ സേവിക്കുകയും ചെയ്യന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ക്കു നല്കുന്ന നറുക്കിന് വലെന്‍റയിന്‍ എന്നായിരുന്നു പേര്‍. വി. ഫ്രാന്‍സിസ് സെയില്‍സ് ഈ സമ്പ്രദായം പൂര്‍ണ്ണമായി നിര്‍ത്തി. പകരം അവരവര്‍ അനുകരിക്കേണ്ട വിശുദ്ധന്‍റെ പേരെഴുതിക്കൊടുത്തിരുന്നു.

വിചിന്തനം: ഓരോ ദിവസവും ഓരോ വിശുദ്ധന്‍റെ ജീവചരിത്രം വായിച്ച് അവരുടെ വിശിഷ്ട മാതൃകയെപ്പറ്റി സ്നേഹപൂര്‍വ്വം ധ്യാനിക്കുന്നത് എത്രയും ഉചിതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org