സാധകജീവിതം

സാധകജീവിതം

പാഠം 9 : സ്വാധ്യായ

ഫാ. പീറ്റര്‍ തിരുതനത്തില്‍

അത്യാഹര: പ്രയാസശ്ച പ്രജല്പൊ നിയമാഗ്രഹ:!
ജനസംഗശ്ചലൗല്യം ച ഷഡ്ഭിറ്യോഗൊവിനശ്യതി:!!

സാധകജീവിതത്തിന്‍റെ പരാജയം വിളിച്ചുവരുത്തുന്ന പ്രധാന ഘടകങ്ങള്‍ ആറെണ്ണമായി കണക്കാക്കുന്നു. 14-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെങ്കിലും (ഹഠയോഗ പ്രദിപിക) ഇന്നും ചിന്തനീയവും പ്രസക്തവുമാണീ സാധകജീവിതപ്രമാണങ്ങള്‍.

1. അമിതാഹാരം
2. അധികപ്രയത്നം
3. അമിതസംസാരം
4. കഠിന നിയമപാലനം
5. ജനസംസര്‍ഗം
6. ചാഞ്ചല്യം

അമിതാഹാരം
* ധ്യാനം, പ്രാര്‍ത്ഥന, ഉത്സാഹം, പ്രശാന്തത എന്നിവ ആത്മീയയാത്രയുടെ മുഖമുദ്രകളാണ്.
* മിതാഹാരം, ഹിതാഹാരം, ജിതാഹാരം, അമിതാഹാരം തുടങ്ങി ആഹാരവിചാരങ്ങള്‍ ചിന്തനീയമാണ്.
* അമിതാഹാരം ശാരീരിക മാനസീക സ്വാസ്ഥ്യത്തെ തല്ലിക്കെടുത്തുന്നു.

അധികപ്രയത്നം
* ജീവദായകമായശക്തിയാണ് ജീവിതയാത്ര ആനന്ദകരമാക്കുക.
* അമിതമായ ശാരീരിക, മാനസിക അധ്വാനങ്ങള്‍ ഉന്മേഷവും ഊര്‍ജ്ജവും ചോര്‍ത്തിക്കളയും.
* അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ സാധക ജീവിതം ദുരന്തപൂര്‍ണമാക്കും.
* അധികമായാല്‍ അമൃതും വിഷം.

അനിയന്ത്രിതസംസാരം, ജനസംസര്‍ഗം.
* ധാര്‍മികത, മൂല്യങ്ങള്‍, ആത്മീയത, ലക്ഷ്യബോധം എന്നിവ ഇല്ലാത്ത ജനവുമായുള്ള സംസര്‍ഗം, സംസാരം, സമയം ചെലവഴിക്കല്‍ എന്നിവ അവനവന്‍റെ ആത്മ സുഖത്തിനും മറ്റുള്ളവര്‍ക്കും നാശകാരണമാണ്.

അണുവിടാതെയുള്ള നിയമപാലനം
* മനുഷ്യമനസ്സുകള്‍ക്ക് അതിര്‍ത്തി യിടുന്നതാണ് കാര്‍ക്കശ്യ നിയമപാലന ങ്ങള്‍.
* ഏതു സാഹചര്യവുമായും സമരസ പ്പെട്ട് വിവേകവും, ഔചിത്യവും പാലിക്കുക പുണ്യം തന്നെ.
* വിട്ടുവീഴ്ച, വിശാലത, കരുണ എന്നിവ ആത്മീയവഴികളില്‍ സുപ്രധാന മാണ്.

ചാഞ്ചല്യം
* ശരീരനിലയും മനോനിലയും അ സ്ഥിരമകുന്നത് അപകടമാണ്.
* ജീവിതക്രമവും താളവും അവശ്യ ഘടകമാണ്.

മേല്പറഞ്ഞ ആറു തടസ്സങ്ങളും പരിശീലനം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. ആത്മീയയാത്ര ആനന്ദദായകമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org