​ഗിൽ​ഗാമേഷ്

​ഗിൽ​ഗാമേഷ്

ക്യൂണിഫോം രീതിയില്‍ എഴുതപ്പെട്ട അനേകം കൃതികള്‍ (കല്ലിലും പലകകളിലും അക്ഷരങ്ങള്‍ കൊത്തി വയ്ക്കുന്ന ശൈലി) അഷൂര്‍ബാണിപാല്‍ (Ashurbanipal BC 668-627) രാജാവ് ശേഖരിക്കുകയുണ്ടായി. അതില്‍ 12 ഫലകങ്ങളിലായി എഴുതപ്പെട്ട "ഗില്‍ഗാമേഷ്" (Gilgamesh) എന്നൊരു ഇതിഹാസമുണ്ടായിരുന്നു. ഏകദേശം ബിസി രണ്ടായിരത്തില്‍ എഴുതപ്പെട്ട ഇതിനെ ആദ്യത്തെ മഹാകാവ്യം എന്നു പറയാവുന്നതാണ്. ജീവന്‍റെ വൃക്ഷത്തെപ്പറ്റിയും ദുഷ്ടസര്‍പ്പത്തെപ്പറ്റിയും വലിയ വെള്ളപ്പൊക്കത്തില്‍ മനുഷ്യന്‍ മൃഗങ്ങളെയെല്ലാം വലിയൊരു വഞ്ചിയിലാക്കി രക്ഷപ്പെട്ടതിനെപ്പറ്റിയുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org