ബെബിളിൽ മൂന്ന്

ബെബിളിൽ മൂന്ന്

ലിസി ജെയിംസ്, ഞൊണ്ടന്‍മാക്കല്‍

1. ത്രി ഏക ദൈവം.

2. തിരുക്കുടുംബം.

3. മാതാവ് എലിസബത്തിനോടൊപ്പം കഴിഞ്ഞത് മൂന്നു മാസം.

4. ഉണ്ണീശോയെ സന്ദര്‍ശിച്ച ജ്ഞാനികള്‍ മൂന്നു പേര്‍.

5. മാതാവും യൗസേപ്പിതാവും ഉണ്ണീശോയെ ദേവാലയത്തില്‍വച്ചു കണ്ടുമുട്ടിയത് മൂന്നാം ദിവസം.

6. ഈശോ പരസ്യജീവിതം നയിച്ചതു മൂന്നു വര്‍ഷം.

7. നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും (യോഹ. 2:19).

8. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്‍റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലായിരിക്കും (മത്താ. 12:30).

9. പ്രാര്‍ത്ഥനയുടെ ശക്തി – സ്നേഹിതാ എനിക്ക് മൂന്ന് അപ്പം വായ്പ തരിക. ഒരു സ്നേഹിതന്‍ യാത്രാമദ്ധ്യേ എന്‍റെ അടുക്കല്‍ വന്നിരിക്കുന്നു (ലൂക്കാ 11:5).

10. കടുകുമണിയും പുളിമാവും – ഒരു സ്ത്രീ മൂന്നു അളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പിനോട് ദൈവരാജ്യത്തെ ഉപമിച്ചിരിക്കുന്നു (ലൂക്കാ 13:21).

11. ഫലം തരാത്ത അത്തിവൃക്ഷം – മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്നും ഫലം അ ന്വേഷിച്ചുവരുന്നു. ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം (ലൂക്കാ 13:7).

12. മൂന്നാം ദിവസം എന്‍റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്‍റെ യാത്ര തുടരേണ്ടിയിരിക്കുന്നു (ലൂക്കാ 13:32).

13. യേശു രൂപാന്തരപ്പെട്ടപ്പോള്‍ കൂടെ ഉണ്ടായിരുന്നതു മൂന്നു പേര്‍ (ലൂക്കാ 9:23).

14. ഗെദ്സമനിയില്‍ പ്രാര്‍ത്ഥിക്കാന്‍ ശിഷ്യന്മാരോടുകൂടെ പോയപ്പോള്‍ ഈശോ കൂടെ കൂട്ടിയതു മൂന്നു പേരെ (മര്‍ക്കോസ് 14:33).

15. ഗെദ്സമനിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശിഷ്യന്മാര്‍ ഉറങ്ങുന്നതു കണ്ടു മൂന്നു പ്രാവശ്യം യേശു അവരുടെ അടുത്തുചെന്ന് അവരെ ഉണര്‍ത്തി.

16. കുരിശു വഹിച്ചുകൊണ്ടു യാത്രയില്‍ ഈശോ മൂന്നു പ്രാവശ്യം വീഴുന്നു.

17. പത്രോസേ ഞാന്‍ നിന്നോടു പറയുന്നു. നീ എ ന്നെ അറിയുകയില്ല എന്നു മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുന്നതിനുമുമ്പ് ഇന്നു കോഴി കൂവുകയില്ല (ലൂക്കാ 22:34).

18. 33 വയസ്സുവരെ ഈശോ ഭൂമിയില്‍ ജീവിച്ചു.

19. പുതിയ നിയമത്തില്‍ പീഡാനുഭവ ഉത്ഥാന പ്രവചനം മൂന്നു പ്രാവശ്യം.

20. ഈശോ കുരിശില്‍ തറയ്ക്കപ്പെട്ടത് മൂന്ന് ആണികളാല്‍.

21. രണ്ടു കള്ളന്മാരുടെ നടുവില്‍ ഈശോ കുരിശില്‍ തറയ്ക്കപ്പെട്ടപ്പോള്‍ മൂന്നു കുരിശ്.

22. ഈശോ മരിച്ചതു മൂന്നു മണിക്ക്.

23. ഈശോ ഉത്ഥാനം ചെയ്തതു മൂന്നാം ദിവസം.

24. പൗലോസ് അന്ധനായി കഴിഞ്ഞതു മൂന്നു ദിവസം.

25. ദൈവം കരയും കടലും വേര്‍തിരിച്ചതു മൂന്നാം ദിവസം (ഉത്പ. 1:9,10).

26. അബ്രാമുമായി ഉടമ്പടി – ദൈവമായ കര്‍ത്താവ് കല്പിച്ചു 3 വയസ്സ് വീതം പ്രായമുള്ള പശുക്കിടാവ്, ഒരു പെണ്ണാട്, ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളം പ്രാവിനെയും എനിക്കായി കൊണ്ടുവരിക (ഉത്പ. 15:9).

27. മോറിയാമലയില്‍ അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാന്‍ കൊണ്ടുചെന്നു മൂന്നാം ദിവസം ദൈവകൃപയാല്‍ ഇസഹാക്കിന്‍റെ ജീവന്‍ തിരിച്ചുകിട്ടി.

28. പൂര്‍വപിതാക്കന്മാര്‍ മൂന്നു പേര്‍.

29. മോശ ഈജിപ്തില്‍ രഹസ്യമായി കഴിഞ്ഞതു മൂന്നു മാസം (പുറ. 2:2).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org