അഞ്ച് പുതിയ വിശുദ്ധര്‍ കൂടി

ഡുല്‍സി ലോപസ് പോന്തേസ്
(Dulce Lopes Pontes)
മരിയ റീത്ത എന്നായിരുന്നു പേര്. 1914-ല്‍ സാല്‍വദോര്‍ ദെ ബഹിയയില്‍ ജനിച്ചു. 13-ാമത്തെ വയസ്സില്‍ നഗരത്തിലെ ദാരിദ്ര്യം നിറഞ്ഞ കാഴ്ചകള്‍ കാണാന്‍ ഇടവന്നു. അപ്പോള്‍ മുതല്‍ പാവങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. 1988-ല്‍ സമാധാനത്തിനുള്ള നോബര്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടു.

മാര്‍ഗരിറ്റ് ബേയ്സ്
(Magherite Bays)
1815-ല്‍ ഫ്രൈബുര്‍ഗില്‍ കാര്‍ഷികകുടുംബത്തില്‍ ജനിച്ചു. കുടുംബജീവിതമാണ് തന്‍റെ പുണ്യപരിശീലന കേന്ദ്രമെന്ന് അവള്‍ക്കു തോന്നി. പഞ്ചക്ഷത ധാരിയായിരുന്നു. 1879 ജൂണ്‍ 27-ന് ദിവംഗതയായി.

സിസ്റ്റര്‍ ജിയുസിപ്പിന വന്നിനി
(Sister Giuseppina Vannini)
1859-ല്‍ റോമില്‍ ജനിച്ചു. മൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ മരണമടഞ്ഞു. അനാഥാലയത്തിലാണ് വളര്‍ന്നത്. പിന്നീട് രോഗീശുശ്രൂഷയിലൂടെയാണ് പുണ്യാഭിവൃദ്ധിയിലെത്തിച്ചേരുന്നത്. 51-ാം വയസ്സില്‍ മരണമടഞ്ഞു.

കാര്‍ഡിനല്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍
(Cardinal Henry Newman)
ആംഗ്ലിക്കന്‍ വൈദികനില്‍നിന്ന് കത്തോലിക്കാ കര്‍ദ്ദിനാളായ വ്യക്തി.

മദര്‍ മറിയം ത്രേസ്യ
(Mother Mariam Thresia)
കുടുംബങ്ങളുടെ അപ്പസ്തോലയായി ജീവിച്ച കന്യാസ്ത്രീ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org