അച്ചടക്കമുള്ള ജീവിതം

അച്ചടക്കമുള്ള ജീവിതം

ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ ചൂളം വിളിച്ചു… ഒരു വ്യക്തി പ്ലാറ്റ്ഫോമിലൂടെ വളരെ പരവശപ്പെട്ട് ട്രെയിനില്‍ കയറുവാനായി ഓടിയെത്തി. പക്ഷേ, ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. ഇതു കണ്ടുനിന്ന മറ്റൊരു യാത്രക്കാരന്‍ അയാളോടു ചോദിച്ചു. "കുറച്ചുകൂടി വേഗത്തിലോടിയിരുന്നുവെങ്കില്‍ ട്രെയിന്‍ കിട്ടുമായിരുന്നില്ലേ?"

ഇതു കേട്ട് അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു; "ഇതു വേഗത്തില്‍ ഓടുന്നതിന്‍റെ പ്രശ്നമല്ല; നേരത്തെ വീട്ടില്‍നിന്ന് ഇറങ്ങാത്തതിന്‍റെ പ്രശ്നമാണ്."

പലയാളുകളും വേഗത്തിലോടി ട്രെയിന്‍ പിടിക്കുവാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ ഇതിനു പകരം നേരത്തെ വീട്ടില്‍ നിന്നിറങ്ങുവാന്‍ പലരും ശ്രമിക്കാറില്ല. ഇവിടെയാണു വ്യക്തിപരമായ അച്ചടക്കത്തിന്‍റെ പ്രസക്തി. ജീവിതത്തില്‍ അച്ചടക്കമുണ്ടെങ്കില്‍ അവസരങ്ങളെ നന്നായി വിനിയോഗിക്കുവാന്‍ നമുക്കു സാധിക്കും.

ദൈവം വച്ചുനീട്ടുന്ന അവസരങ്ങള്‍ ചിലയാളുകള്‍ സ്വീകരിക്കുന്നു. ജീവിതം തന്നെ ഒരു സ്വര്‍ഗമാക്കി അവര്‍ മാറ്റുന്നു. മറ്റു ചിലരാകട്ടെ ഈ അവസരത്തിന്‍റെ മഹത്ത്വം മനസ്സിലാക്കാതെ അവയെ ആട്ടിപ്പായിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org