അക്കല്ദാമ (Akeldama) = രക്തത്തിന്റെ നിലം (Field of blood)

രക്തത്തിന്‍റെ നിലം എന്നര്‍ത്ഥവും കുശവന്‍റെ പറമ്പ് എന്ന് അപരനാമവുമുള്ള സ്ഥലമാണ് അക്കല്ദാമ. ജെറുസലേമിലെ ഈ സ്ഥലത്തിന്‍റെ സ്ഥാനം എവിടെയാണെന്ന് ഇപ്പോള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല. യേശുവിനെ ഒറ്റിക്കൊടുത്തതിനു പ്രതിഫലമായി യഹൂദപുരോഹിതര്‍ യൂദാ സ്കറിയോത്തായ്ക്കു മുപ്പതു വെള്ളിനാണയങ്ങളാണു നല്കിത്. പിറ്റേന്നു യേശുവിനെ വധശിക്ഷയ്ക്കു വിധിച്ചതറിഞ്ഞു പശ്ചാത്താപവിവശനായ യൂദാസ് വെള്ളിനാണയങ്ങള്‍ ദേവാലയത്തില്‍ വലിച്ചെറിഞ്ഞശേഷം തൂങ്ങി മരിച്ചു.

ആരോഗ്യവാനായ ഒരു അടിമയ്ക്ക് അന്നുണ്ടായിരുന്ന വിലയാണു മുപ്പതു വെള്ളിനാണയം. പുരോഹിതര്‍ ആ പണം പെറുക്കിയെടുത്ത്, രക്തത്തിന്‍റെ വിലയായതുകൊണ്ടു ദേവാലയ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതു ശരിയല്ലെന്നു പറഞ്ഞ് അതു കൊടുത്തു പുറജാതിക്കാരെ സംസ്കാരിക്കാന്‍ കുശവന്‍റെ പറമ്പ് (Potter's Land) വാങ്ങി. അന്നുമുതല്‍ ആ സ്ഥലത്തിനു രക്തനിലം (Field of Blood) എന്നര്‍ത്ഥമുള്ള അക്കല്ദാമ എന്നു പേരു വന്നു (മത്താ. 27:3-10; അപ്പ. പ്ര. 1:15-19; സഖ. 11:12-13).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org