അത്ഭുതങ്ങളുടെ കലവറ

അത്ഭുതങ്ങളുടെ കലവറ

നാം നമ്മിലേക്കുതന്നെ തിരിഞ്ഞുനോക്കിയാല്‍ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെ നമുക്കു ദര്‍ശിക്കാനാവും.

ഒരു ദിവസത്തില്‍ 1,03,369 തവണ ശരാശരി നമ്മുടെ ഹൃദയം മിടിക്കുന്നുണ്ട്. 23,045 തവണ നാം ശ്വാസം ഉള്ളിലേക്കു വലിച്ചെടുക്കുന്നു. 16,80,000 മൈല്‍ ദൂരം രക്തം ഒഴുകുന്നു. 0.00007 ഇഞ്ച് നഖം വളരുന്നു. 0.01715 ഇഞ്ച് തലമുടിയും വളരുന്നു. 2.9 പൗണ്ട് വെള്ളം ശരീരത്തിലേക്കു കടന്നുവരുന്നു. 3.25 പൗണ്ട് ഭക്ഷണം ശരാശരി നാം കഴിക്കുന്നു. 438 ക്യൂബിക് ഫീറ്റ് വായുവും നാം ശരാശരി ശ്വസിക്കുന്നു. 1.43 പിന്‍റ്സ് വിയര്‍പ്പ് നമ്മുടെ ശരീരം ഒരു ദിവസം പുറന്തള്ളുന്നു. 4,800 വാക്കുകള്‍ നാം ശരാശരി ഉപയോഗിക്കുകയും ഉറക്കത്തില്‍ 25.4 തവണ തിരിഞ്ഞു കിടക്കുകയും ചെയ്യുന്നു. അങ്ങനെ എത്രയെത്ര കാര്യങ്ങള്‍.

ജീവിതത്തില്‍ ദുഃഖങ്ങള്‍ കണ്ടുപിടിക്കുവാന്‍ നാം മത്സരിക്കുമ്പോള്‍ ദൈവം നമുക്കു നല്കിയ ഇത്തരം വലിയ അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കുക. നമുക്കു നമ്മുടെ വില മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തിന്‍റെ ഓരോ ദിനങ്ങ ളും വസന്തംപോലെ സുന്ദരമായിത്തീരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org