അമ്മ=നന്മ

അമ്മ=നന്മ

കവിത

ജയനാരായണന്‍

കണ്ണുകളീറനണിഞ്ഞാലമ്മ
കരവലയത്തിലൊതുക്കീടും
കണ്ണീരൊപ്പി കാത്തീടും, എന്‍
കൂടെത്തന്നെ വസിച്ചീടും
കണ്‍മണിയായി വളര്‍ത്തീടും…!
കരളില്‍ നന്മ നിറച്ചീടും
കാലം കടന്നുപോയാലും
കണ്ണില്‍ നിന്നു മറഞ്ഞാലും
കരളിന്‍ ചെപ്പില്‍ കാണാച്ചെപ്പില്‍
കാണാമവളുടെയൊരു ചിത്രം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org