മിഠായിയും വയസ്സും

മിഠായിയും വയസ്സും

കറിയാച്ചന്‍ കഴിഞ്ഞ അവധിക്ക് വിദേശത്തുനിന്ന് നാട്ടില്‍ വന്നപ്പോള്‍ മറ്റു പലതിന്‍റെയും കൂടെ അയാള്‍ ഒരു വലിയപൊതി മിഠായി കൊണ്ടുവന്നു. മൂന്ന് ആണ്‍കുട്ടികളല്ലെ. തൊമ്മനും, ചാണ്ടിയും, ചെറിയാനും.

എണ്ണി നോക്കിയപ്പോള്‍ പൊതിയില്‍ ആകെ 770 മിഠായി ഉണ്ട്. വീതം വയ്ക്കുമ്പോള്‍ കശപിശ ഉണ്ടാകുമെന്നറിയാമായിരുന്നു. അയള്‍ മക്കളെ മൂന്നുപേരെയും വിളിച്ച് ഇങ്ങനെ പറഞ്ഞു:

"നിങ്ങളുടെ മൂന്നുപേരുടെയും കൂടി പ്രായം 17 1/2 വയസ്സ്. പ്രായത്തിന് ആനുപാതികമായി മിഠായി വീതിച്ചെടുക്കണം. ചെറിയാനാണ് ഉത്തരവാദിത്വം. നീയാണല്ലോ മൂത്തത്."

തൊമ്മന്‍ 4 എണ്ണം എടുത്തപ്പോള്‍ ചാണ്ടി 3 എണ്ണം കരസ്ഥമാക്കി. തൊമ്മന്‍ 6 എണ്ണം എടുത്താല്‍ ചെറിയാന്‍റെ വീതം 7 ആയിരിക്കും. എങ്കില്‍ ഓരോരുത്തരുടെയും പ്രായം എത്ര? ഓരോരുത്തരും എത്ര മിഠായി വീതം എടുത്തു?

ഉത്തരം

തൊമ്മന്‍ 12 എണ്ണം എടുക്കുമ്പോള്‍ ചാണ്ടി 9 ഉം ചെറിയാന്‍ 14 ഉം മിഠായി എടുക്കുന്നു. മൂന്നുപേരും കൂടി 35 മിഠായി.
770-ല്‍ ഇരുപത്തിരണ്ട് 35 ഉണ്ടല്ലോ.
അതിനാല്‍ ഓരോരുത്തരുടെയും വീതം
അറിയുവാന്‍: തൊമ്മന് 12×22 (=264);
ചാണ്ടിക്ക് 9×22 (=198); ചെറിയാന് 14×22
(=308); മിഠായികള്‍ വീതം.
പ്രായമാകട്ടെ 12, 9, 14; ഇവയുടെ
പകുതിവീതം. അതായത് അവരുടെ
വയസ്സ് ചെറിയാന്‍ = 7; തൊമ്മന്‍ = 6;
ചാണ്ടി = 4 1/2.

വാർഷികങ്ങൾ

10 years – Copper Anniversary
25 years – Silver Anniversary
30 years – Pearl Anniversary
40 years – Ruby Anniversary
45 years – Saphire Anniversary
50 years – Golden Anniversary
55 years – Emerald Anniversary
60 years – Diamond Anniversary
75 years – Platinum Anniversary

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org