അപ്പൂപ്പന്‍താടി

അപ്പൂപ്പന്‍താടി

മുന്‍ കാലഘട്ടങ്ങളില്‍ നാട്ടിന്‍പുറത്തു സുലഭമായി അപ്പൂപ്പന്‍താടി കളിക്കാന്‍ കിട്ടുമായിരുന്നു. ഒരുപക്ഷേ ഇന്നത്തെ കുട്ടികള്‍ അപ്പൂപ്പന്‍താടി കണ്ടിരിക്കാന്‍ വഴിയില്ല. അത് ഒരപൂര്‍വ ഇനമായി മാറിയിരിക്കുന്നു. നാടു നഗരമായപ്പോള്‍ പ്രകൃതിയില്‍ തന്നത്താന്‍ വളര്‍ന്നിരുന്ന ചെടികള്‍ മുഴുവന്‍ വെട്ടിമാറ്റിയിരിക്കുന്നു. അപ്പൂപ്പന്‍താടിയുടെ ഒരു കായ കിട്ടിക്കഴിഞ്ഞാല്‍ കുട്ടികള്‍ സംഘം സംഘമായി അത് ഊതിക്കളിക്കാന്‍ തുടങ്ങും. ആരുടെ അപ്പൂപ്പന്‍താടിയാണു കൂടുതല്‍ ഉയരങ്ങളില്‍ പറക്കുന്നത് അവരാണു കേമന്മാര്‍. അങ്ങനെ അപ്പൂപ്പന്‍താടി പറന്നു പറന്നു വീഴുന്നിടത്തു പുതിയൊരു ചെടി മുളച്ചുവരുന്നു. കാരണം, ഓരോ അപ്പൂപ്പന്‍ താടിയിലും ഓരോ വിത്തുണ്ട്. പരസ്പരം വസ്തുക്കള്‍ കൈമാറുക, കൊടുക്കുക എന്ന ചിന്ത കുട്ടികളില്‍ ഉടലെടുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org