അപ്പസ്തോലന്മാരും അവരുടെ ചി​ഹ്നങ്ങളും

അപ്പസ്തോലന്മാരും അവരുടെ ചി​ഹ്നങ്ങളും

1. വി. പത്രോസ്-രണ്ടു താക്കോലുകള്‍ (സഭയുടെ മേല്‍ ക്രിസ്തു നല്കിയ അധികാരം).

2. വി. അന്ത്രയോസ് – X ആകൃതിയിലുള്ള കുരിശ് (ഇത്തരമൊരു കുരിശിലാണ് അദ്ദേഹം വധിക്കപ്പെട്ടത്).

3. വി. ബര്‍ത്തലോമിയോ – ഒരു വലിയ കത്തി (ഇതുകൊണ്ടു രക്തസാക്ഷിത്വം കൈവരിച്ചു).

4. വി. വലിയ യാക്കോബ് – തീര്‍ത്ഥകദണ്ഡും വെള്ളം കൊണ്ടുപോകുന്നതിനുള്ള കുപ്പിയും (തീര്‍ത്ഥാടകരുടെ മദ്ധ്യസ്ഥനായതിനാല്‍).

5. വി. യോഹന്നാന്‍-1. കാസയും അതില്‍നിന്നും പുറത്തേക്കിറങ്ങുന്ന സര്‍പ്പവും (വിഷം നിറച്ച് ഒരു പാത്രത്തില്‍ കുരിശടയാളം വരച്ചുകൊണ്ടു യോഹന്നാന്‍ കുടിച്ചു. പിശാച് – സര്‍പ്പം – അതില്‍ നിന്നു പുറത്തേക്കിറങ്ങി). 2. കഴുകന്‍ (സുവിശേഷകന്‍)

6. വി. ചെറിയ യാക്കോബ് – രജകന്‍റെ ഗദ (രക്തസാക്ഷിത്വം ഈ ഗദകൊണ്ടുള്ള അടിയേറ്റാണ്).

7. വി. യൂദാ തദേവൂസ് – (i) പരുന്ത്. (ii) ഗദ (ഗദകൊണ്ടുള്ള അടിയേറ്റ രക്തസാക്ഷിയായതുകൊണ്ട്).

8. വി. മത്തായി – (i) ഒരു ചെറിയ വാള്‍ (ഇതുകൊണ്ടു വധിക്കപ്പെട്ടു). (ii) ചിറകുള്ള മനുഷ്യന്‍ (സുവിശേഷകന്‍).

9. വി. പീലിപ്പോസ് – ഒരു സ്തംഭം (ഇതില്‍ കെട്ടിയാണു വധിക്കപ്പെട്ടത്).

10. വി. ശിമയോന്‍ – അറക്കവാള്‍ (രക്തസാക്ഷിത്വം വഹിച്ചത് ഇതുവഴി).

11. വി. തോമസ് – മട്ടവും (ശില്പിയുടെ അടയാളം) കുന്തവും (കുന്തം കൊണ്ടുള്ള കുത്തേറ്റ് മൈലാപ്പൂരില്‍ ഏ.ഡി. 72-ല്‍ രക്തസാക്ഷിത്വം വരിച്ചു).

12. വി. യൂദാസ് സ്കറിയോത്ത-പണസഞ്ചി (യൂദാസായിരുന്നു പണം സൂക്ഷിച്ചിരുന്നത്).

13. വി. മത്തിയാസ് – കുന്തം (വെണ്‍മഴുകൊണ്ടു വധിക്കപ്പെട്ടു).

14. വി. പൗലോസ് – ഒരു വാള്‍ (ഇതുകൊണ്ടു തല വെട്ടപ്പെട്ടു രക്തസാക്ഷിയായി).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org